April 30, 2024

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

0
പെയ്ന്റിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ എന്‍. ദക്ഷ് ദേവ് (മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, 8-ാം തരം വിദ്യാര്‍ത്ഥി) ഒന്നാം സ്ഥാനം നേടി. ശ്രീഷ ബിജു (കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ്.എസ്, 10-ാം തരം), എം. മജ്ഞരി (ജി.എച്ച്.എസ്.എസ് കോളേരി, 8-ാം തരം) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. എ. സിയാന സന (തൊണ്ടര്‍നാട് എം.ടി.ഡി.എം.എച്ച്.എസ്.എസ്, 8-ാം തരം), സി. മുഹമ്മദ് ഷാദില്‍ (മീനങ്ങാടി ജി.എച്ച്.എസ്.എസ്, 8-ാം തരം) എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. 12 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു.
കോളേജ് വിഭാഗത്തില്‍ പി.ബി. അര്‍ച്ചന (സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനി) ഒന്നാം സ്ഥാനവും, ലക്ഷ്മി നിരജ്ഞന (സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ബി.എസ്.സി ഫിസിക്‌സ്) രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, പ്രോത്സാഹന സമ്മാനവും നല്‍കും.
ഡിഗ്രി സീറ്റ് ഒഴിവ്
 
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :9747680868
വാക്ക്  ഇന്‍ ഇന്റര്‍വ്യൂ
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജെക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ , അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക്  വാക്ക്  ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു .കൂടിക്കാഴ്ച്ച ഒക്ടോബര്‍ 21 ന് ഉച്ചക്ക്  ശേഷം 3 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത : വെറ്ററിനറി ഡോക്ടര്‍ക്ക്  മൃഗചികിത്സാ രംഗത്ത് ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും , കൃത്രിമ ബീജസങ്കലന സാമഗ്രികള്‍ , ലബോറട്ടറി പരിശോധന സാമഗ്രികള്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്  04935-222020 എന്ന  ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
പ്രോത്സാഹന ധനസഹായം
 ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2020-21 വര്‍ഷം ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസും അതിന് മുകളിലും കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍,  ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി  എന്നിവ രേഖപ്പെടുത്തി നിശ്ചിത പ്രൊഫോര്‍മയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും    സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകള്‍ ഒക്ടോബര്‍ 30-ന് മുമ്പായി  സുല്‍ത്താന്‍ ബത്തേരി/ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ ഓഫീസിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ   സമര്‍പ്പിക്കണം .  അപേക്ഷാ ഫോം  പ്രസ്തുത ഓഫീസുകളില്‍ ലഭ്യമാണ്. വൈകി ലഭിക്കുന്നതും, അപൂര്‍ണ്ണമായതും, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മറ്റ് ജില്ലകളില്‍ പഠിച്ച   വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതത് ജില്ലകളിലെ  പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍  സമര്‍പ്പിക്കണം .
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള സബ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 17 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ കല്‍പ്പറ്റ എന്‍.എം എസ്.എം ഗവണ്‍മെന്റ് കോളേജില്‍  നടക്കുന്ന ക്ലാസില്‍ നേരിട്ട് പങ്കെടുക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *