April 30, 2024

വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി ചാലിഗദ്ധ നിവാസികൾ

0
Img 20220809 Wa01182.jpg
മാനന്തവാടി: പ്രതികൂല കാലാവസ്ഥയും, വന്യമൃഗശല്യവും ദുരിതത്തിലായി ചാലിഗദ്ധ നിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറുന്നു. നിരന്തരമായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തുന്നത് കര്‍ഷകരെയും കണ്ണീരീലാഴ്ത്തുന്നു. മാനന്തവാടി നഗരസഭയിലെ കുറുവ ഡിവിഷനിലെ ചാലിഗദ്ധയിലും പരിസരങ്ങളിലും തുടര്‍ച്ചയായി എത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സന്ധ്യ മയങ്ങുന്നതോടെ കുറുവ നീന്തീ കടന്ന് കാട്ടാനകള്‍ എത്തുന്നതോടെ ആളുകള്‍ക്ക് വീടീന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. തളിയ പറമ്പില്‍ തോമസ്, ഉപ്പ് വീട്ടീല്‍ ബൈജു, തടത്തില്‍ ബാബു, കുന്നത്ത് കുഴിയില്‍ സാബു എന്നിവരുടെ റബ്ബര്‍, പ്രായമെത്തിയ തെങ്ങ്, കുലച്ച വാഴകള്‍, കാപ്പി എന്നിവയെല്ലാം കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചു.കൂടാതെ ഇവര്‍ നട്ട് വളര്‍ത്തുന്ന തിറ്റ പുല്ല് മാനുകളെത്തിയും നശിപ്പിക്കുകയാണ്.വീടിന് മുന്നിലെത്തിയ ഒറ്റയാനില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് തോമസ് പറഞ്ഞു, മുമ്പ് കാട്ടാനകള്‍ വയലുകളിലെത്തി മടങ്ങുകയായിരുന്നു. വന്യമൃഗശല്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിച്ച തോടെയാണ് കാട്ടാനകള്‍ തോട്ടങ്ങളിലെക്കെത്തുന്നത്. പാതി വഴിയില്‍ നിലച്ച റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം പുനരാരംഭിക്കണമെന്നാണെന് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *