April 26, 2024

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത: കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ

0
Img 20221201 131401.jpg
 ബത്തേരി: നിലമ്പൂർ-നഞ്ചൻകോട്  റെയിൽ പാതയുടെ നിലവിലെ അവസ്ഥ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റെയിൽ പാതയുടെ പ്രവർത്തന പുരോഗതി  സംബന്ധിച്ച് മലബാർ ഡവലപ്മെൻറ് കൗൺസിൽ, നീലഗിരി-വയനാട് എൻ.എച്ച്‌. ആൻറ് റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായുളള ചർച്ചയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.നിലമ്പൂർ-നഞ്ചൻകോട്  റെയിൽപാത യാഥാർഥ്യമാക്കാൻ ആവശ്യമായ എല്ലാസഹായങ്ങളും ഗവർണർ ഉറപ്പ്നൽകി.2016ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിയെയാണ് ചുമതലപ്പെടുത്തിയത്‌. ഇ. ശ്രീധരന്റെ നേതൃത്തിൽ ഡി.എം.ആർ.സി തയ്യാറാക്കിയ പാതയുടെ അലൈൻമെൻറിന് കർണാടക സർക്കാർ അംഗീകാരം നൽകുകയും ബന്ദിപ്പൂർ വനത്തിൽ  കടന്നുപോകേണ്ട ഭാഗത്തിന്റെ രുപ രേഖതയ്യാറാക്കുന്നതിന്‌ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാൻ ഡി.പി.ആർ തയ്യാറാക്കുന്ന എജൻസിയായ ഡി.എം.ആർ.സി വഴി അപേക്ഷ നൽകാൻ കർണാടക സർക്കാർ 2017 നവംബറിൽ കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ ഡി.എം.ആർ.സിയെ തന്നെ പുറത്താക്കി തലശ്ശേരി- മൈസൂർ റെയിൽപാതക്ക്‌ വേണ്ടി കേന്ദ്രസർക്കാറിൻറെയോ കർണാടകയുടെയോ അനുമതിയില്ലാതെ സർവെ നടത്താൻ ശ്രമിക്കുകയാണ് കേരള സർക്കാർ ചെയ്‌തത്. ഇതിനായി കോടിക്കണക്കിന് രൂപയും ചിലവാക്കി. പദ്ധതിക്ക്‌ അംഗികാരം ലഭിക്കില്ലന്ന് ബോധ്യമായതോടെ അതിൽനിന്ന്‌ പിൻമാറേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ്‌ എല്ലാ അംഗീകാരവും ലഭിച്ചു കഴിഞ്ഞ നിലമ്പൂർ – നഞ്ചൻകോട്  പാത കേരള സർക്കാർ തഴയരുതെന്ന ആവശ്യം ഉയരുന്നത്. 
162 കി.മീ ലിങ്ക്‌ പാത നിർമിക്കുന്നതോടെ സമയവും ദൂരവും ലാഭിക്കാവുന്ന തിരുവനനന്തപുരം-ബംഗളൂരു- മൈസൂർ-കോയമ്പത്തൂർ എന്നീ രണ്ട് പാതകളാണ്‌ കേരളത്തിന് ലഭിക്കുക. വയനാട് വഴി ഏറ്റവും വേഗം പൂർത്തിയാക്കാൻ സാധിക്കുന്ന റെയിൽ പാത  നിർമിച്ച്‌ വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി എടുക്കണമെന്നും മലബാർ ഡവലപ്മെൻറ് കൗൺസിൽ ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഗവർണറോട് അഭ്യർതഥിച്ചു. ഗവർണറുമായുളള ചർച്ചയിൽ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ്‌, മോഹൻ നവരംഗ് എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *