April 26, 2024

പോക്സോ കേസിൽ അഭിഭാഷകൻ്റെ ജാമ്യം റദ്ദാക്കി.

0
Img 20221224 Wa00602.jpg
കൽപ്പറ്റ : പന്ത്രണ്ട്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കൽപ്പറ്റ ബാറിലെ അഭിഭാഷകൻ സി.കെ. അരുൺ കുമാറിൻ്റെ ജാമ്യമാണ് കൽപ്പറ്റ പോക്സോ സ്പെഷൽ കോടതി റദ്ദാക്കിയത്. അരുണിന് നേരത്തെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതിയേയും അതിനനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി പ്രതിയെ അറസ്റ്റ് ചെയ്യാനും നിർദ്ദേശിച്ചു. എന്നാൽ അതിനിടെ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് കൽപ്പറ്റ പോക്സോ കോടതി റഗുലർ ജാമ്യം അനുവദിച്ചിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യം കൂടി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും കാണിച്ച് പോലീസ് , പോക്സോ കോടതിയിൽ ഹർജി നൽകി. ഈ ഹർജി പരിഗണിച്ചാണ് ഇപ്പോൾ പോക്സോ സ്പെഷൽ കോടതി അരുണിൻ്റെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *