April 26, 2024

നെല്ലിക്കരയിൽ കിണറിൽ മാലിന്യം തള്ളിയതായി പരാതി

0
Img 20230130 Wa00152.jpg
പൂതാടി: നൂറിൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറിൽ മാലിന്യം തള്ളിയതായി പരാതി. നെല്ലിക്കരയിൽ കുടിവെള്ളവിതരണപദ്ധതിക്കായി ഒരുക്കിയ കിണറ്റിലാണ് സമൂഹവിരുദ്ധർ മാലിന്യം തള്ളിയതായി പരാതി. പ്രദേശത്ത് രണ്ടുദിവസമായി കുടിവെള്ളം മുടങ്ങി.
പൂതാടി പഞ്ചായത്തിലെ 18-ാം വാർഡ് നെല്ലിക്കര ഇരുത്തിലോട്ട് പാടശേഖരത്തിന് നടുവിലായി 2003-ൽ ആരംഭിച്ച കുടിവെള്ളപദ്ധതിയാണ് ഇത്. കുടിവെള്ളക്ഷാമം നേരിട്ട നെല്ലിക്കരയിലെ കുടുംബങ്ങൾക്ക് കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണിത്. രാത്രിയിലാണ് സംഭവം. കിണറും പരിസരവും ചുറ്റും കമ്പിവേലികെട്ടി തിരിച്ച് കിണറിന്‌ മുകൾവശം ഗ്രീൻനെറ്റ് ഉപയോഗിച്ച് മൂടിയരീതിയിലായിരുന്നു നിലവിൽ കിണർ ഉണ്ടായിരുന്നത്. സമൂഹവിരുദ്ധർ ഈ വേലി മറികടന്ന് കിണർ മൂടിയിരുന്ന ഗ്രീൻനെറ്റ് കീറിയാണ് കിണറിനുള്ളിൽ മാലിന്യം തള്ളിയത്. രാവിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ വന്നയാളാണ് സംഭവം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് കേണിച്ചിറ പോലീസിൽ പരാതിനൽകുകയും കിണറും ടാങ്കും ശുചീകരിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *