April 26, 2024

പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂളില്‍ ശതാബ്ദി ആഘോഷം :സമാപനം നാളെ

0
Img 20230131 Wa00282.jpg
കല്‍പ്പറ്റ: പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂളില്‍ ശതാബ്ദി ആഘോഷം സമാപനം നാളെ . ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിക്കൂന്ന് ലൂദ്മാതാ ദേവാലയത്തില്‍ കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞാതാബലിയോടെ സമാപനച്ചടങ്ങിനു തുടക്കമാകുന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്ണി ജോസഫ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഷെറിന്‍ തെരേസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിസ്റ്റര്‍ ബ്രീജീലിയ ലോറന്‍സ്, പിടിഎ പ്രസിഡന്റ് ടി.വി. എല്‍ദോസ്, എംപിടിഎ പ്രസിഡന്റ് സരിത രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒരധ്യാപകനും നാല് വിദ്യാര്‍ഥികളുമായി 1922ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് വിദ്യാലയം. ഫ്രഞ്ച് മിഷനറി ഫാ.ജെഫ്രീനോ എസ്‌ജെയാണ് സ്ഥാപകന്‍. ബഥനി കോണ്‍ഗ്രിഗേഷനു കീഴിലാണ് 1949 മുതല്‍ പ്രവര്‍ത്തനം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കി മുന്നേറുന്ന സ്ഥാപനത്തില്‍ നിലവില്‍ 1,300 ഓളം പഠിതാക്കളുണ്ട്. അധ്യാപകരും അനധ്യാപകരുമായി 35 പേരും വിദ്യാലയത്തിലുണ്ട്. 
ശതാബ്ദി ആഘോഷം ഉദ്ഘാടനം പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഓപ്പണ്‍ സ്റ്റേജില്‍ പൊതുസമ്മേളനത്തില്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. ബിഇഎസ് പ്രസിഡന്റും സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ റോസ് സെലിന്‍ ബിഎസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ബഥനി എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ സിസ്റ്റര്‍ സന്ധ്യ ബിഎസ് സ്മരണിക പ്രകാശനം ചെയ്യും. പൂര്‍വാധ്യാപകരെ കോര്‍പറേറ്റ് മാനേജരും പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറുമായ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ആദരിക്കും. പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളി വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സന്തോഷ് മരിയ പൂര്‍വ വിദ്യാര്‍ഥികളെയും പിടിഎ പ്രസിഡന്റ് ടി.വി. എല്‍ദോസ് പൂര്‍വ പി.ടി.എ, എംപിടിഎ അംഗങ്ങളെയും പ്രൊവിന്‍സ് എഡ്യുക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സുജയ ബിഎസ് യുഎസ്എസ് ജേതാക്കളെയും ആദരിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്ണി ജോസഫ് സ്വാഗതവും സിസ്റ്റര്‍ ബ്രീജീലിയ ലോറന്‍സ് നന്ദിയും പറയും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രവേശനകവാടം നിര്‍മാണം, പൂര്‍വവിദ്യാര്‍ഥി സംഗമം എന്നിവ ഉള്‍പ്പെടെ പരിപാടികള്‍ നടത്തിയതായും ഹെഡ്മിസ്ട്രസ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *