May 13, 2024

വിപ്ലവങ്ങളെ അടിച്ചമർത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ട:മാവോയിസ്റ്റുകളുടെ മരണം വെറുതെയാവില്ല:പ്രൊഫസര്‍ വരലക്ഷ്മി.

0
Img 20171215 Wa0000

വിപ്ലവങ്ങളെ അടിച്ചമർത്തി്ക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ട .-പ്രൊഫസര്‍ വരലക്ഷ്മി.

മാനന്തവാടി;ഉയർന്ന വിദ്യാഭ്യാസവും മാന്യമായ ജീവിത സാഹചര്യവുമുണ്ടായിട്ടും രാജ്യത്തെ അടിസ്ഥാനവിഭാഗത്തിന്റെ മോചനം സ്വപ്‌നം കണ്ട് പുതിയ സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കാനായി രക്തസാക്ഷികളാവുന്നവരുടെ മരണം വെറുതെയാവില്ലെന്നും വിപ്ലവ രാഷ്ട്രീയത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്ന ഭരണ വര്‍ഗ്ഗത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് മൂന്ന് മാവോയിസ്റ്റുകളുടെ ര്കതസാക്ഷിത്വമെന്നും പ്രമുഖ എഴുത്തുകാരിയും ആന്ധ്ര വിപ്ലവ രജയ്തലു സംഘം സെക്രട്ടറിയുമായ പ്രൊഫ.വരലക്ഷമി പറഞ്ഞു.കനത്ത പോലീസ് നിരീക്ഷണങ്ങള്‍ക്കിടയില്‍ മാനന്തവാടിയില്‍ നടന്ന  മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.രാജ്യത്ത് ഫാസിസ്റ്റുകള്‍ ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ആയുധമേന്തി കൊലവിളികള്‍ നടത്തുമ്പോള്‍ വിപ്ലവത്തിന് ഇനിയും സമയമായില്ലെന്ന് പറയുന്ന കമ്യൂണിസം വേണമോ സായുധരായിക്കൊണ്ടുള്ള വിപ്ലവം വേണമോ എന്നാണ് ജനങ്ങള്‍ ചിന്തിക്കേണ്ടത്.നിലവിലെ ജനാധിപത്യം വോട്ട് നല്‍കി ഭരണകൂടത്തെ അധികാരത്തിലേറ്റാന്‍ മാത്രം കഴിയുന്നതാണെന്നും എന്നാല്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്ന ജാനധിപത്യാമാണ് ഉണ്ടാവേണ്ടതെന്നും അവര്‍ പറഞ്ഞു.രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്തു കൊണ്ട് മധ്യമവര്‍ഗ്ഗം തടിച്ചു കൊഴുക്കുമ്പോള്‍ ആദിവാസികളുള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗ്ഗം അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുകയാണ്.രക്തസാക്ഷികളുടെ മൃതദേഹം പോലും വാചാലമാകുന്നത് കൊണ്ടാണ് ഭരണകൂടം രക്തസാക്ഷികളുടെ മുതദേഹം പോലും പൊതുജനങ്ങളെ കാണിക്കാന്‍ ഭയപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിലമ്പൂര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്,അജിത,കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലത എന്നിവരുടെ ര്കതസാക്ഷി അനുസ്മരണമാണ് മാനന്തവാടിയില്‍ സംഘടിപ്പിച്ചത്.ചടങ്ങില്‍ വെച്ച് കുപ്പുദേവരാജിന്റെ ഭാര്യ ഗജേന്ദ്രി,സഹോദരന്‍ ശ്രീധരന്‍ എന്നിവരെ അനുസ്മരണസമിതി ചെയര്‍മാന്‍ എ വാസു,കെ ചാത്തു,തങ്കമ്മ,ലുഖ്മാന്‍ പള്ളിക്കണ്ടി,വി സി ജെന്നി,ഗൗരി എന്നിവര്‍ ഹാരമണിയിച്ച് ആദരിച്ചു.ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ വാസു അദ്ധ്യക്ഷതവഹിച്ചു.പോരാട്ടം സംസ്ഥാന ചെയര്‍മാന്‍ എന്‍ രാവുണ്ണി,അഡ്വക്കറ്റ് തുഷാര്‍ നിര്‍മല്‍ സാരഥി,പി ജെ മാനുവല്‍എന്നിവര്‍ പ്രസംഗിച്ചു.ഷാന്റോലാല്‍ സ്വാഗതവും കെ ചാത്തു നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *