May 14, 2024

വായ്പാ നിക്ഷേപ അനുപാതം; ജില്ലയ്ക്ക് ഒന്നാം സ്ഥാനം

0
Jillathala Banking Avalokana Yogam Jilla Panchayath Prasident T Ushakumari Ulkhadanam Cheyyunnu
കല്‍പ്പറ്റ:സെപ്റ്റംബര്‍ പാദത്തിലെ വായ്പാ നിക്ഷേപ അനുപാതത്തില്‍ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാമതായി.126 ശതമാനമാണ് ജില്ലയുടെ വായ്പ നിക്ഷേപ അനുപാതം. വായ്പ ഇനത്തില്‍ 16 ശതമാനവും നിക്ഷേപ ഇനത്തില്‍ 4 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ വിവിധ ബാങ്കുകള്‍ വഴി നല്‍കിയ വായ്പ ഇതോടെ 5759 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 780 കോടി രൂപയാണ് വായ്പ ഇനത്തില്‍ കൂടുതലായി അനുവദിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4979 കോടി രൂപയായിരുന്നു. അതേസമയം ബാങ്കുകളിലെ ആകെ നിക്ഷേപം 4579 കോടിയാണ്. 153കോടി രൂപയുടെ നിക്ഷേപ വര്‍ദ്ധനവ്. നോ റെസിഡന്‍സ് നിക്ഷേപം 701 കോടിയാണ്. കാര്‍ഷിക മേഖലയില്‍ 1088 കോടിയും അനുബന്ധ മേഖലയില്‍ 166 കോടിയും മറ്റു മുന്‍ഗണനാ വിഭാഗത്തില്‍ 171 കോടിയും വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 13.14 കോടിയും ബാങ്കുകള്‍ അനുവദിച്ചതായി ബാങ്കിങ് അവലോകന സമിതി അറിയിച്ചു.
കല്‍പ്പറ്റ വുഡ്‌ലാന്റില്‍ നടന്ന ജില്ലാ തല ബാങ്കിങ് അവലോകന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള, കനറാ ബാങ്ക് അസി.ജനറല്‍ മാനേജര്‍ സി.രവീന്ദ്രനാഥന്‍, നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ എന്‍.എസ്. സജികുമാര്‍, റിസര്‍വ് ബാങ്ക് ലീഡ് ജില്ലാ ഓഫീസര്‍ ഹാര്‍ളിന്‍ ഫ്രാന്‍സിസ് ചിറമേല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്കിംഗ് പ്രതിനിധികള്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *