May 14, 2024

പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര ഉത്സവം ജനുവരി 31ന്

0
കല്‍പ്പറ്റ: പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 31ന് നടക്കും. ഇതോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് നിര്‍ധനരായ യുവതികളുടെ വിവാഹവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 31 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവം നടക്കുന്നത്. ഉത്സവ ദിനങ്ങളില്‍ ഭഗവതി ക്ഷേത്രത്തിലും പുള്ളിമാലമ്മ ക്ഷേത്രത്തിലും വിവിധ പൂജകളും കലാപരിപാടികളും അന്നദാനവും നടക്കും. 
ഉത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം ക്ഷേത്ര കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്ന പുതിയ പദ്ധതിക്കും തുടക്കം കുറിക്കും. ഇതിനായി ക്ഷേത്രവുമായി സഹകരിക്കുന്ന ജനങ്ങളെ ഉള്‍പ്പെടുത്തി വിവാഹസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വധുവിന് അഞ്ച് പവന്‍ ആഭരണവും വിവാഹ വസ്ത്രവും വിവാഹ സദ്യയും നല്‍കും. കണിയാമ്പറ്റ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് 12നാണ് വിവാഹ മുഹൂര്‍ത്തം. വാര്‍ത്താസമ്മേളനത്തില്‍ പൊങ്ങിനി ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഒ.ടി. ബാലകൃഷ്ണന്‍, ഉത്സവാഘോഷകമ്മിറ്റി ജനറല്‍ സെക്രട്ടറി വി. നാണുദാസ്, കണ്‍വീനര്‍മാരായ ഒ.ടി. ചന്ദ്രശേഖരന്‍, ടി.എന്‍. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *