April 26, 2024

വയനാട് നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പുമന്ത്രി ജില്ലയിൽ എത്തണമെന്ന് കിസാൻ ജനത.

0
Img 20180521 120805
വയനാട് നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പുമന്ത്രി ജില്ലയിൽ എത്തണമെന്നും ഇതിന് എം.എൽ.എ മാർ മുൻ കൈ എടുക്കണമെന്നും കിസ്സാൻ ജനത കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക രക്ഷാ യാത്ര നടത്തും 
വയനാട്ടിലെ കാട്ടാനകളുടെ ശല്യം കാരണം നിരവധി കർഷകരുടെ ജീവൻ നഷ്ടപ്പെടുകയും ഗുരതര പരിക്കേൽക്കുകയും കോടികളുടെ കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിലെ കർഷകരും ജനങ്ങളും പ്രക്ഷോഭത്തിലാണ് 
വൈത്തിരി ഭാഗത്ത് തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് കാട്ടാനകളുടെ ശല്യം കാരണം ജോലിക്ക് പോവാൻ പറ്റാത്ത സാഹചര്യമാണ് .
ജില്ലയിലെ എം.എൽ.എ മാർ ജനങ്ങൾ നടത്തുന്ന സമരങ്ങളുടെ ഉദ്ഘാടകരായി മാറാതെ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയെ വയനാട്ടിലേക്ക് കൊണ്ടു വരികയും പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾ ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു കൂടാതെ സർഫാസി നിയമം ഉപയോഗിച്ച് കടക്കെണിയിലായ കർഷകരുടെ കിടപ്പാടം പിടിച്ചെടുക്കുന്ന സമ്പ്രദായം ബാങ്കുകൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വയനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 24, 25, 26 തിയ്യതികളിൽ കർഷരക്ഷാ യാത്ര നടത്തുമെന്നും ഇവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ഒ ദേവസി ,
ജില്ലാ പ്രസിഡണ്ട് വി.പി വർക്കി ,
പി.എം ഷബീർ അലി ,
എം.കെ ബാലൻ ,
സി.ഒ വർഗ്ഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *