April 26, 2024

വടകര- വിലങ്ങാട് ചുരമില്ലാ ബദൽ റോഡ് യഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളും സർക്കാരുകളും മുന്നോട്ട് വരണം’

1
Img 20180708 194919
വടകര- വിലങ്ങാട് ചുരമില്ലാ ബദൽ റോഡ് യഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളും സർക്കാരുകളും മുന്നോട്ട് വരണമെന്ന് മുൻ പഞ്ചായത്ത് മെമ്പറും പൊതു പ്രവർത്തകനുമായ എടവക വാളേരി എ.എം.കുഞ്ഞിരാമൻ.വയനാടിന്റെ വികസനത്തിനുതകുന്നതും 30 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ളതുമായ റോഡ് യാഥാർത്ഥ്യമായാൽ ചുരം ബ്ലോക്കായാലും വയനാട്ടുകാർക്ക് മറ്റ് ജില്ലകളിലേക്ക് എത്തിപെടാൻ കഴിയുമെന്നും കുഞ്ഞിരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വടകര- വിലങ്ങാട് – കുങ്കിച്ചിറ- കുഞ്ഞോം – പുതുശേരി – കല്ലോടി – മാനന്തവാടി ചുരമില്ലാ ബദൽ റോഡ് യഥാർത്ഥ്യമായാൽ ചുരങ്ങൾ ഇടിഞ്ഞ് ഗതാഗത തടസമുണ്ടായാലും വയനാട്ടുകാർക്ക് മറ്റ് ജില്ലകളുമായി ബദ്ധപ്പെടാൻ കഴിയും. ഹെയർ പിൻ വളവോ ചുരമോ ഇല്ലാതെ 30 കിലോമീറ്റർ മാത്രം ദൈർഘ്യം വരുന്ന ചുരമില്ലാ ബദൽ റോഡ് നിലവിൽ പത്ത് കിലോമീറ്റർ ദൂരം മാത്രം നിർമ്മിച്ചാൽ മാനന്തവാടിയിൽ നിന്നും വടകരയിലെത്താൻ കഴിയും മാനന്തവാടിയിൽ നിന്നും പുതുശേരി വളവ് വരെ PW Dറോഡാണ് അവിടെ നിന്നും കുഞ്ഞോം കുങ്കിച്ചിറ വരെ തൊണ്ടർനാട് പഞ്ചായത്തിന്റെ ഗതാഗത യോഗ്യമായ റോഡും നിലവിലുണ്ട് തുടർന്നുള്ള കൂപ്പ് റോഡ് ഗതാഗതയോഗ്യമാക്കിയാൽ വിലങ്ങാട് എത്തും എന്തുകൊണ്ടും വയനാടിന്റെ വികസനത്തിനുതകുന്ന ചുരമില്ലാ ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളും സർക്കാരുകളും മുന്നോട്ട് വരണമെന്നും കുഞ്ഞിരാമൻ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

1 thought on “വടകര- വിലങ്ങാട് ചുരമില്ലാ ബദൽ റോഡ് യഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളും സർക്കാരുകളും മുന്നോട്ട് വരണം’

Leave a Reply

Your email address will not be published. Required fields are marked *