May 4, 2024

ശുചീകരണ തൊഴിലാളികൾക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ല :കെ എസ് ആർ ടി സി ബസ്സുകൾ വൃത്തിയാക്കാതെ ചളിമയം.

0
Img 20180801 Wa0269

മാനന്തവാടി: കൃത്യമായ വേതനം ലഭിക്കാത്തതിനാൽ ശുചീകരണ തൊഴിലാളികൾ ജോലിയിൽ നിന്നും പിൻമാറിയതൊടെ മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോയിലെ ബസ്സുകളിൽ യാത്രക്കാർക്ക് കയറാൻ പോലും പറ്റാത്ത സ്ഥിതി. 7 ഓളം താത്ക്കാലിക ജീവനക്കാരാണ് ബസ്സ് ശുചീകരണത്തിനായി ഡിപ്പോയിലുണ്ടായിരുന്നത്. ഒരു ബസ്സിന് 27 രൂപ നിരക്കിലാണ് ഇവർക്ക് വേതനം നിശ്ചയിച്ചിരുന്നത്.തുക അനുവദിക്കുന്നതിന് വെഹിക്കിൾ സൂപ്പർവൈസർ. ഡിപ്പോ എഞ്ചിനിയർ തുടങ്ങി നാല് ഉദ്യോഗസ്ഥരുടെ ഒപ്പ് ലഭിക്കണം ഇതാണ് തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. രാത്രി 7 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ഇവരുടെ ജോലി സമയം.രാതി ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുന്ന ഇവർക്ക് പ്രതിഫലം ലഭിക്കണമെങ്കിൽ ഉച്ചവരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഇതൊടെയാണ് തൊഴിലാളികൾ ജോലിയിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയിട്ട്. ഇതിനാൽ കെ എസ് ആർ ടി സി ബസ്സുകളുടെ അകവും പുറവുമെല്ലാം ചളിയിൽ മുങ്ങിയിരിക്കുകയാണ്. ബസ്സിന്റ് ബോഡിയിൽ ചളി പറ്റി പിടിച്ചിരിക്കുന്നതിനാൽ  യാത്രക്കാരുടെ വസ്ത്രങ്ങളിൽ ചളി പറ്റുന്നതും പതിവാണ്. അകത്ത് ചളി നിറഞ്ഞ വെള്ളം കെട്ടികിടക്കുന്നതും യാത്രക്കാർക്ക് ദുരിതമായി  മാറുകയാണ്. കനത്ത മഴ കുടി തുടരുന്ന സാഹചര്യത്തിൽ ദുരിതം ഇരട്ടിയായി മാറുകയാണ്. 20 ദിവസത്തിൽ കുടുതലായി ബസ്സുകൾ കഴുകാതായിട്ട്.65 ഓളം പകൽ സർവ്വീസുകളാണ് ഡിപ്പോയിലുള്ളത്. ദീർഘദൂര സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ചിലതെല്ലാം പലപ്പോഴും ഡൈവർമാർ തന്നെയാണ് കഴുകുന്നത്. ജില്ലയിലെ മറ്റ് ഡിപ്പോകളിലെല്ലാം വേതനം പെട്ടെന്ന് ലഭിക്കാറുണ്ടെന്നും മാനന്തവാടി ഡിപ്പോയിൽ മാത്രമാണ് ചില ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങൾ കാരണം വേതനം വൈകുന്നതെന്നും പറയപ്പെടുന്നുണ്ട്. നഷ്ടത്തിലോടുന്ന കോർപ്പറേഷന് കരകയറ്റാൻ എം ഡിയും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പുതിയ നടപടികളും പരിഷ്ക്കാരങ്ങളുമെല്ലാം കൊണ്ട് വരുമ്പോഴാണ് ചില ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ആന വണ്ടിക്ക് വീണ്ടും ചീത്ത പേര് കേൾക്കേണ്ടി വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *