October 5, 2026

വയനാട്ടിൽ 1852 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണസദ്യയുണ്ടു

0
IMG_20180825_165818
By ന്യൂസ് വയനാട് ബ്യൂറോ
1852 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണസദ്യയുണ്ടു. 
കൽപ്പറ്റ: മഹാപ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ 1852 കുടുംബങ്ങളുടെ ഓണാഘോഷം ക്യാമ്പുകളിലായിരുന്നു. 6500 ഓളം പേർ 42  ക്യാമ്പുകളിൽ ഓണ സദ്യയുണ്ടു. വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ എന്നിവയെ തുടർന്നാണ്  ഏകദേശം മുപ്പതിനായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പിലായത്. ഇവരിൽ മഴ കുറഞ്ഞതോടെയും വെള്ളമിറങ്ങിയതോടെയും ഭൂരിഭാഗം പേരും ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി.  വീട് പൂർണ്ണമായി തകർന്നവരും, വീട് വാസയോഗ്യമല്ലാതായവരും   ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നവരുമായ 6500 പേരാണ് ഇപ്പോഴും ക്യാമ്പുകളിലായി കഴിയുന്നത്. ജില്ലാ ഭരണകൂടവും വിവിധ പഞ്ചായത്ത് ഭരണസമിതികളും ചേർന്നാണ്  വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *