May 9, 2024

വയനാട് ജില്ലയില്‍ മാവോയിസ്റ്റുകൾ അഴിഞ്ഞാടുന്നു: സജി ശങ്കർ

0

മാനന്തവാടി:ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിൽ വന്ന തിനു ശേഷം കേരളത്തിൽ മാവോയിസ്റ്റുകൾ അഴിഞ്ഞാടുകയാണ്.തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണം ആവശ്യപ്പെട്ട്  ജില്ലയിലെ പലഭാഗത്തും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. സായുധരായ മാവോയിസ്റ്റുകള്‍ പലയിടത്തും ആയുധമേന്തി പ്രകടനം നടത്തുന്നു. എല്ലായിടത്തും പോലീസ് നോക്കുകുത്തിയാകുന്നു. ഉപവന്‍ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലെരുത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ നിര്‍ദേശം. ഇത് ജില്ലയില്‍ മാവോയിസ്റ്റുകള്‍ക്ക് തുണയാവുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ് അവരെ കേന്ദ്രസര്‍ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തട്ടികൊണ്ട് പോകും എന്നുവരെ വന്നു നില്‍ക്കുന്നു.വൈത്തിരി വെടിവെപ്പിന് സമാനമായ രീതിയിൽ കഴിഞ്ഞ രണ്ട് വർഷം മുമ്പ് കുഞ്ഞാം ചപ്പയിലും മാവോയിസ്റ്റും  പോലീസും ഏറ്റുമുട്ടിയെന്ന വാർത്ത പ്രചരിച്ചിരുന്നു. പക്ഷേ അഭ്യൂഹങ്ങൾ നാടാകെ പരക്കുമ്പോൾ ഭീതിയിലാണ്ടിരിക്കുന്ന ജനങ്ങളോട് മറുപടി പറയേണ്ട ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി മൌനിയാവുന്നു.മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടണമെന്ന സന്ദേശം പോലിസിന് കൈമാറുന്നതിൽ ദുരൂഹത ബാക്കി നിൽക്കുകയാണ്. മാവോയിസ്റ്റുകളുടെ നിരന്തര സാന്നിദ്ധ്യം ജില്ലയിലുണ്ടാകുമ്പോൾ നിരപരാധികളായ ആദിവാസികളെ പീഡിപ്പിക്കാനാണ് പോലീസ് ശ്രമം.ഇത് ജില്ലയിൽ ഇടതുപക്ഷ തീവ്രവാദം വളർത്താനു ള്ള ബോധപൂർവ്വമായ ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ സങ്കീർണ്ണമായ സാഹചര്യം നേരിടാൻ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട്  സജി ശങ്കർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *