May 4, 2024

വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റ വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദ്ദനം: പോലീസ് കേസ് എടുത്തു.

0
7184be7d07741d2bb2 1562055119882 Image 5d04d07184be7d07741d2bb2 Bf632139dba60dc6dada7f53e9a79826.jpg
പുൽപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്ന് വർഷമായി ചികിത്സയിലുള്ള വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചു.ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി തലകറങ്ങി വീണു. സംഭവത്തിൽ പോലീസ് കേസ് എടുത്തു. 

പെരിക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാൾ  എംആര്‍ രവിക്കെതിരെയാണ് പുല്‍പ്പള്ളി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും, മര്‍ദ്ദിച്ച കുറ്റത്തിന് ഐ.പി.സി 323 വകുപ്പ് പ്രകാരവുമാണ് കേസ്. ക്ലാസില്‍ പുസ്തമെടുക്കാതെ വന്നതിനെ കുറിച്ച്  മറ്റൊരു വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് മുഖത്തടിച്ചതെന്നാണ് പരാതി.  തിങ്കളാഴ്ചയാണ്  വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മുഖത്തടച്ചതായുള്ള പരാതിയുമായി രക്ഷിതാവും ബന്ധുക്കളും പുല്‍പ്പളളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ക്ലാസില്‍ ഇരുന്ന് ചിരിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്‍ തന്നെ മുഖത്തടിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. പിന്നീട് വീട്ടിലെത്തിയപ്പോള്‍ തലകറക്കമുണ്ടായതായും വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നൂവെന്ന് രക്ഷിതാവും പറയുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരപ്രകാരം പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം ചൊവ്വാഴ്ച  രാവിലെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ അച്ചടക്കം നിലനിര്‍ത്തേണ്ടുന്നതിന്റെ ഭാഗമായി പലപ്പോഴും പ്രധാന അധ്യാപകന്‍കൂടിയായ തനിക്ക് കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വരുന്നുണ്ടെന്നും ഇതില്‍ ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധമുണ്ടെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ആരോപണവിധേയനായ അധ്യാപകന്‍ രവി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബാഹുല്യവും, പരിമിത സൗകര്യങ്ങളും കാരണം സ്‌കൂളിന്റെ അച്ചടക്കം നിലനിര്‍ത്താന്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ ശകാരിക്കേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അതിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.

  ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജീപ്പിടിച്ച്  തലക്ക്   പരിക്കേറ്റതിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇപ്പോഴും ഇടക്കിടെ തലവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്.  കഴിഞ്ഞ ആഴ്ച തലവേദന കാരണം സ്കൂളിൽ നിന്ന് പറഞ്ഞയക്കുകയും ഡോക്ടറെ കാണുകയും ചെയ്തിരുന്നു. വലിയ തുക മുടക്കിയാണ് ചികിത്സ. ഈ മാസം 13-ന് തലയുടെ സ്കാൻ ചെയ്യാനിരിക്കെയാണ്  തലക്ക് മർദ്ദനമേറ്റത്. തലക്ക് പരിക്കുള്ളതിനാൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് സ്കുകൂളിൽ ചേർത്തതെന്നും ഇക്കാര്യങ്ങൾ പ്രിൻസിപ്പാൾ  അടക്കം അധ്യാപകർക്ക് അറിയാമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *