May 4, 2024

ആദിവാസി പുനരധിവാസം പ്രഥമ പരിഗണന വീടിന് നല്‍കുമെന്ന് വയനാട് കലക്ടർ .

0
കൽപ്പറ്റ:
ആദിവാസികളുടെ പുനരധിവാസത്തില്‍ ആദ്യ പരിഗണന  വീടു വച്ചുനല്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 3215 ആദിവാസികള്‍ക്കാണ് ഭൂമി വിതരണം ചെയ്യാനുള്ളത്. മുമ്പ് ഒരേക്കര്‍ ഭൂമിവരെ 665 പേര്‍ക്ക് 450 ഓളം ഏക്കര്‍ ഭൂമി വിതരണം ചെയ്തിരുന്നു. എന്നാല്‍ അമ്പതോളം പേര്‍ മാത്രമാണ് താമസിക്കാനെത്തിയത്. ഇത്തരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുത്ത് അര്‍ഹതപ്പെട്ട മറ്റു ആദിവാസി കുടുംബങ്ങള്‍ക്കു നല്കും. വനം വകുപ്പ് തിരിച്ചു നല്‍കിയ ഭൂമിയില്‍ വാസയോഗ്യമായ ഭൂമി 100 ഏക്കര്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ വച്ചു നല്കുക പ്രായോഗികമായിരിക്കില്ല. ആദ്യഘട്ടത്തില്‍ വീടില്ലാത്ത ആദിവാസികള്‍ക്ക് വീടുവയ്ക്കാന്‍ 10 സെന്റ് ഭൂമി ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് എട്ടിന് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വിഷയം അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *