May 4, 2024

ലൈഫിലൂടെ പുതുജീവിതം; സ്വപ്‌ന സാക്ഷാത്ക്കാരത്തില്‍ അച്ചുതനും കുടുംബവും

0
Life 4.jpg



അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം നിറവേറിയതിന്റെ സന്തോഷത്തിലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് പഴശ്ശി കോളനിയിലെ അച്ചുതനും കുടുംബവും. എതു സമയവും ഇടിഞ്ഞു വീഴാവുന്ന വീട്ടില്‍ നിന്നും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് വഴിയൊരുക്കിയതാകട്ടെ ലൈഫ് മിഷന്റെ ഇടപ്പെടലും. എ.എ.വൈ പദ്ധതി വഴി 2014-15 വര്‍ഷത്തിലാണ് പട്ടികവര്‍ഗത്തില്‍പ്പെട്ട അച്ചുതന് ആദ്യമായി വീട് അനുവദിച്ചത്. ഗ്രാമപഞ്ചായത്തില്‍ വീടിന് സബ്‌സിഡി ധസഹായം നല്‍കുന്നതറിഞ്ഞ് ഓഫീസില്‍ അപേക്ഷ നല്‍കുകയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുഖേന വീട് അനുവദിക്കുകയും ചെയ്തു. ബ്ലോക്കില്‍ എഗ്രിമെന്റ് വച്ചപ്പോള്‍ ആകെ മൂന്നു ലക്ഷം രൂപ മാത്രമാണ് ലഭ്യമായത്. എങ്കിലും ആത്മവിശ്വാസത്തോടെ വീടുപണി ആരംഭിച്ചു, തറ നിരപ്പാക്കി. വീടിന് ആദ്യ ഗഡുവായി 2016ല്‍ 17,500 രൂപ അനുവദിച്ചു. തറ കെട്ടാന്‍ കല്ല് കൊണ്ടു വന്നപ്പോള്‍തന്നെ ലഭിച്ച തുക ചെലവായി. അങ്ങനെ വീടുപണിയും അനിശ്ചിതത്വത്തിലായി. വീടുപണി പ്രയാസത്തിലായ കുടുംബത്തിന് പിന്നീട് ലൈഫ് ഭവന പദ്ധതി ആശ്രയമാവുകയായിരുന്നു. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് വീട് പണി പൂര്‍ത്തീകരിക്കാന്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക തന്നെ ലഭിക്കുമെന്നറിഞ്ഞ അച്ചുതന് പിന്നെയും ആത്മവിശ്വാസവും ഊര്‍ജവും നല്‍കി. തുടര്‍ന്ന് 5,34,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2018 മെയ് മാസം പണി ആരംഭിച്ച് നവംബറില്‍ പൂര്‍ത്തിയാക്കി. മകന്‍ ശ്രീധരനും മരുമകള്‍ ജയയും അവരുടെ ആറ് മക്കളും ചേര്‍ന്നതാണ് അച്ചുതന്റെ കുടുംബം. ഹാളും അടുക്കളയും കിടപ്പുമുറികളും ശുചിമുറിയുമുള്ള അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ താമസിക്കുമ്പോള്‍ ഇന്നീ കുടുംബം എറെ സന്തോഷവരാണ് പിന്നെ സഹായിച്ച എല്ലാവരോടും നന്ദിയും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *