May 4, 2024

എസ്.കെ.എസ്.എസ്. എഫ് വിഖായ മൂന്നാം ബാച്ച് ആക്ടീവ് വിംഗ് പരിശീലന ക്യാമ്പ് നാളെ

0
Img 20190730 Wa0263.jpg
.
 വയനാടിന് പുറമെ നീലഗിരി, കൊടക്, ജില്ലകളിൽ നിന്നും പ്രവർത്തകർ ക്യാമ്പിനെത്തും.
കമ്പളക്കാട്:  എസ്.കെ.എസ്.എസ്. എഫ് സന്നദ്ധ വിഭാഗമായ വിഖായ ആക്ടീവ് വിംഗ് മൂന്നാം ബാച്ചിനുള്ള  ട്രെയിനിംഗ്  ക്യാമ്പ് നാളെ രാവിലെ 9 ന് കമ്പളക്കാട് മൈലാടി ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്  പ്രസിഡണ്ട് ഷൗക്കത്തലി വെള്ളമുണ്ട, സംസ്ഥാന സമിതി അംഗം ഗഫൂർ ഓമശ്ശേരി, വിഖായ സംസ്ഥാന സമിതി അംഗം സാജിദ് മൗലവി,  ജില്ലാ പ്രസിഡണ്ട് മുഹ് യുദ്ധീൻ കുട്ടി യമാനി, ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റർ, വിഖായ ജില്ലാ ചെയർമാൻ റഷീദ് വെങ്ങപ്പള്ളി,കൺവീനർ ശാജഹാൻ വാഫി,മറ്റ് സംസ്ഥാന ജില്ലാ ഭാരവാഹികൾ സംസാരിക്കും.
വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസുകൾക്ക് പൗലോസ് കുട്ടമ്പുഴ, സൽമാൻ ഫൈസി തിരൂർക്കാട്, ശമീർ ഫൈസി , മെഹബൂബ് ഫൈസി, ഗഫൂർ താനേരി, എന്നിവർ നേതൃത്വം നൽകും. വയനാടിന് പുറമെ നീലഗിരി, കുടക്, ജില്ലകളിൽ നിന്നായി നൂറ്റിയൻപതിലധികം പ്രവർത്തകരാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്.  ദുരന്തമുഖങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വിഖായയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അപകടഘട്ടങ്ങളിൽപൊതു സമൂഹത്തിന് ഉപകരിക്കും വിധം മികച്ച ടീമിനെ വാർത്തെടുക്കുന്നതിനുമായി ജില്ലയിലും ജില്ലക്ക് പുറത്തുമായി വിവിധ പരിശീലനങ്ങളാണ് പ്രവർത്തകർക്ക് നൽകി വരുന്നത്.
റിപ്പോർട്ട് : ഷെരീഫ് മീനങ്ങാടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *