May 3, 2024

നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ബാവലി പാലം അതീവ അപകടാവസ്ഥയിൽ

0
കേരളത്തെയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന 100 ലേറെ വർഷങ്ങൾ പഴക്കമുള്ള ബാവലി പാലം അതീവ അപകടാവസ്ഥയിൽ.
കേരളത്തിന്റെ ഭാഗമായ വയനാട് വന്യജീവി സാങ്കേതത്തിനും, കർണാടകയുടെ നാഗർഹോളെ കടുവ സാങ്കേതത്തിനും ഉള്ളിലൂടെ ഒഴുകുന്ന കബനി നദിയുടെ കൈവഴിയായ കാളിന്ദി നദിക്ക് കുറുകെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത് . വനത്തിനുള്ളിൽ നിന്നും കടപുഴകിയ കൂറ്റൻ മരങ്ങൾ കുത്തൊഴുക്കിൽ ശക്തിയോടെ പാലത്തിന്റെ തൂണുകളിൽ തട്ടി നിൽക്കുന്ന അപകടകരമായ അവസ്ഥയാണ് നിലവിൽ .ആയിരക്കണക്കിന് വാഹനങ്ങളും, ജനങ്ങളും ആശ്രയിക്കുന്ന പാലത്തിന്റെ  തൂണുകളുൾപ്പെടെയുള്ള ഭാഗങ്ങൾ കാലപ്പഴക്കത്താൽ അതീവ ദുർബലമായതിനാൽ കടുത്ത സുരക്ഷാ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കെയാണ് 
2018ൽ ഉണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ സമയത്ത് കൂറ്റൻ മരങ്ങളുൾപ്പെടെ കടപുഴകി ആഞ്ഞടിച്ച്‌ പാലത്തിന്റെ തൂണുകൾക്ക് ഗുരുതരമായ വിള്ളലുകൾ സംഭവിക്കുകയും ആ മരങ്ങൾ ഇപ്പോഴും പാലത്തിന്റെ തൂണുകൾക്കിടയിൽ കുടുങ്ങി കിടക്കുകയും ചെയ്യുന്നുണ്ട്.
അപ്രതീക്ഷിതമായി വന്ന പ്രളയം മരങ്ങൾ ഉൾപ്പെടെ കടപുഴക്കിക്കൊണ്ട് പാലത്തെ ഇപ്പോൾ പൂർണ്ണമായും അപകടാവസ്ഥയിലാക്കിയിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണകാലത്ത് അതായത് 100 ൽ കൂടുതൽ വർഷങ്ങൾക്ക് മുൻപ് മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ തന്റെ മലബാർ (ഇപ്പോൾ വയനാട്) അധിനിവേശ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം എന്നാണ് പറയപ്പെടുന്നത്. 
ഒരേസമയം ഒരു  വാഹനത്തിന് മാത്രമാണ് സുഗമമായി ഈ പാലത്തിലൂടെ കടന്നുപോകാൻ സാധിക്കുക. പുതുതലമുറ പാലങ്ങളെ അപേക്ഷിച്ച്‌ ഇടുങ്ങിയ പാലമാണിത്. 
ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ മലബാറിലേക്ക് പടയോട്ടം നടത്തിയ ദിവസങ്ങളിൽ ഒന്നിൽ തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കമ്പനിയുടെ പ്രധാന കൈവഴിയായ കാളിന്ദി നദിക്ക് കുറുകെ ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ച പാലമാണ് ഇതെന്നും, പരമ്പരാഗത കോണ്ക്രീറ്റ് അഥവാ സിമന്റും മണലുമൊന്നും ഉപയോഗിക്കാതെ മറ്റെന്തോ മിശ്രിതത്താലാണ് ഇത് നിർമ്മിച്ചതെന്നുപോലും പ്രദേശത്തെ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ട്. 
തൂണുകൾ ഉൾപ്പെടെ അതീവ ഗുരുതരാവസ്ഥയിലുള്ള പാലത്തിന്റെ കാഴ്ചയുള്ള ഭാഗങ്ങൾ താത്കാലികമായി മോടി പിടിപ്പിച്ച് നിലനിർത്തുകയാണ് മരാമത്ത് വകുപ്പുകൾ ചെയ്യാറുള്ളത്. കൈവരികൾ പോലുമില്ലാതിരുന്ന പാലത്തിൽ നിന്നും ആളുകൾ വീണ് മരിക്കുന്നത് പതിവായതിനെ തുടർന്നാണ് കൈവരികൾ നിർമ്മിക്കാൻ അധികൃതർ തയ്യാറായത്. ഈ കൈവരികളും അതീവ ഗുരുതരാവസ്ഥയിലാണ്.
കേരളത്തെ കർണാടകയുമായും മൈസൂരുമായും ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാലമായതിനാൽ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു അന്തർസംസ്ഥാന പാതയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതത്തിന്റെ പ്രവേശന കവാടമാണ് ഈ പാലം. 
നദിയുടെയും പാലത്തിന്റെയും തുല്യ പകുതിയാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായി വേർതിരിച്ചിട്ടുള്ളത് എന്നാണ് ഔദ്യോദിക രേഖകൾ പറയുന്നത്. 
പാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് ആപത്കരവും, ഗുരുതരമായ നിയമലംഘനവുമാണ്. കാൽനട യാത്രികർക്കൊഴികെ പാലത്തൂടെയുള്ള ഗതാഗതം നിരോധിച്ചുകൊണ്ട് അടിയന്തരമായി പാലത്തിന്റെ ബലക്ഷയം പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പാലം പുനർ നിർമ്മിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെയും കർണാടകയുടെയും ബന്ധപ്പെട്ട എല്ലാ അധികരികളെയും അടിയന്തര പരാതിയുമായി സമീപിക്കുമെന്ന് പ്രദേശവാസി കൂടിയായ സുപ്രീകോടതി അഭിഭാഷകരും, മനുഷ്യാവകശ പ്രവർത്തകനുമായ ശ്രീജിത്ത് പെരുമന അറിയിച്ചു . ഒപ്പം വിഷയത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളാൻ കർണ്ണാടക-കേരള മുഖ്യന്ത്രിമാരോട് രേഖാമൂലം നേരിട്ട് ആവശ്യപ്പെടുമെന്നും അഡ്വ. ശ്രീജിത്ത് പെരുമന അറിയിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *