May 19, 2024

മഴ തുടരും: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

0
സംസ്ഥാനത്ത് ലഭിക്കുന്ന ശക്തമായ  മഴ ഏതാനും ദിവസം കൂടി തുടരും. ഒക്ടോബർ 15 മുതൽ 30 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒക്ടാബർ 8 ന് കേരള വെതർ വിശദമാക്കിയിരുന്നു. വടക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും ചില ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേരള വെതർ നിരീക്ഷിക്കുന്നു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ തുടരുക.
◾ന്യൂനമർദ്ദങ്ങൾ മഴ കൂട്ടും
അറബിക്കടലിലെ ന്യൂനമർദം ഈ മാസം അവസാനം വരെ സജീവമായി തുടരുമെന്നും ഒക്ടോബർ 25 ന് ശേഷം ചുഴലിക്കാറ്റായേക്കാമെന്നുമാണ് ചില മോഡലുകൾ പറയുന്നത്. ഇത് അടുത്ത 24 മണിക്കൂറിൽ well marked low pressure (WML) ആയി മാറിയേക്കും. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും സാധ്യത കാണുന്നു. പിന്നീട് ഗോവ തീരം ലക്ഷ്യമാക്കിയും തുടർന്ന് മുംബൈ തീരം വഴി ശക്തിപ്പെട്ട് ഗുജറാത്തിൽ കര തൊടാനുമാണ് സാധ്യത കാണുന്നത്.
അതിനിടെ, വ്യാഴാഴ്ച യോടെ മറ്റൊരു ന്യൂനമർദം മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ടേക്കും. ഇതിന് താരതമ്യേന ശക്തി കുറവായിരിക്കും. 
◾ഇനി ന്യൂനമർദ്ദ മഴ
തുലാമഴയുടെ സഞ്ചാരത്തെ ന്യൂനമർദ്ദങ്ങൾ തടസ്സപെടുത്തുന്നതായാണ് നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലെ കാറ്റിന്റെ ദിശ കാലവർഷ കാലത്തേതു പോലെ തിരിഞ്ഞു. എന്നാൽ തമിഴ്നാട്ടിൽ തുലാവർഷ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുക. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വന്നാലും കേരളത്തിന്റെ കിഴക്ക് ഇടിയോടുകൂടെ മഴ തുടരും. കാറ്റിന്റെ ഗതി മുറിവാണ് കാരണം.
അടുത്ത 10 ദിവസം കേരളത്തിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേരള വെതർ കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയും തുടരും.
◾🚩ജാഗ്രത വേണം; പ്രാദേശിക പ്രളയ സാധ്യത
▪️മഴ ചിലയിടങ്ങളിൽ കനത്തു പെയ്യാൻ സാധ്യതയുള്ളതിനാൽ ചിലയിടത്ത് പ്രാദേശിക പ്രളയ സാധ്യതയുണ്ടാകും. 
▪️പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തുക.
▪️മലയോര മേഖലകളിലെ അനാവശ്യ രാത്രിയാത്ര ഒഴിവാക്കണം
▪️മലവെള്ളപാച്ചിൽ സാധ്യതയുള്ളതിനാൽ ▪️പുഴയിൽ കുളിക്കുകയോ മറ്റോ ചെയ്യരുത്.
▪️വൈകുന്നേരങ്ങളിൽ ഇടിമിന്നൽ ജാഗ്രത വേണം.
▪️പുഴയാരത്തും മറ്റും താമസിക്കുന്നവരും ജാഗ്രത പുലർത്തുക.
▪️സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്, നിർദ്ദേശം ശങ്കിച്ചു നിൽക്കാതെ അനുസരിക്കുക.
Disclaimer:ഇത് സ്വകാര്യ കാലാവസ്ഥാ ഗ്രൂപ്പായ കേരള വെതറിന്റെ നിരീക്ഷണ പ്രകാരമാണ്. ഔദ്യോഗിക കാലാവസ്ഥാ പ്രവചനത്തിന് IMD വെബ്സൈറ്റ് സന്ദർശിക്കുക.
©Kerala Weather
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *