May 19, 2024

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഉരോധം നാളെ

0
മാനന്തവാടി: 
കേരള കർഷക സംഘത്തിന്റെ
നേതൃത്വത്തിൽ
അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ
ഉരോധം നാളെ
 (24 ന്)
കെ സി മണിയുടെ മരണത്തോടെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാനയുടെ
ആക്രമണത്തിൽ 1980 ന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. 38 വർഷത്തിനിടെ 85 മനുഷ്യ ജീവനാണ് തിരുനെല്ലി പഞ്ചായത്തിൽ മാത്രം  പൊലിഞ്ഞത്. ഇന്ത്യ
യിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട
പഞ്ചായത്താണ് തിരുനെല്ലി. കോടികളുടെ കൃഷി നാശവും ഉണ്ടായി. മനുഷ്യ ജീവ
നുകൾ പൊലിയുമ്പോൾ അധികാരികൾ താൽക്കാലിക ഒത്തു തീർപ്പുണ്ടാക്കി ജന
ങ്ങളെ കബളിപ്പിക്കുന്നു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്
മതിയായ നഷ്ടപരിഹാരവും സ്ഥിരം ജോലിയും നൽകുക,. മണിയുടെ ഭാര്യയ്ക്ക്
സ്ഥിരം ജോലി നൽകുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക, വിളനാശത്തിന് മതിയായ
നഷ്ടപരിഹാരം നൽകുക, തകർന്ന് കിടക്കുന്ന ഫെൻസിംഗും ട്രഞ്ചും ഉടൻ
റിപ്പയർ ചെയ്യുക,സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലങ്ങളിൽ വാച്ചർമാരെ ഉടൻ
നിയമിക്കുക,  വന്യജീവികൾ നാട്ടിലിറങ്ങാത്ത വിധം മാങ്കുളം മോഡൽ റോപ് ഫെൻസിംഗ് 
നടപ്പിലാക്കി കാടും നാടും വേർതിരിക്കുക, വനത്തിലെ യൂക്കാലി, തേക്ക് എന്നിവ
– ഒഴിവാക്കി സ്വാഭാവിക വനം വച്ചു പിടിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം നടത്തുന്നത്. 
  ഉപരോധ സമരം അഖിലേന്ത്യാ കിസാൻസഭ ട്രഷറർ
 പി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. സമരത്തിൽ 
പി ഗഗാറിൻ, കെ ശശാങ്കൻ, പി കെ സുരേഷ് തുടങ്ങിയ നേതാക്കൾ
പങ്കെടുക്കും. . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *