May 19, 2024

മൂവായിരം പേർ കണ്ണികളാകുന്ന മനുഷ്യചങ്ങല നാളെ മാനന്തവാടിയിൽ

0
Img 20191023 Wa0165.jpg

മാനന്തവാടി: നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിലെ സ്വാഭാവിക വനമായി മാറിയ ആര്‍.എഫ്. 58 തേക്ക്  പ്ലാന്റേഷന്‍  മുറിച്ചു മാറ്റുന്നതിനെതിരേ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30 മുതല്‍ 4.30 വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. ഒണ്ടയങ്ങാടി മുതല്‍ താഴെ 54 വരെയാണ് മനുഷ്യച്ചങ്ങല. മൂവായിരത്തോളം പേര്‍ പങ്കെടുക്കും. മാനന്തവാടി  നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ്,  പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, വന്യമൃഗശല്യ പ്രതിരോധ കര്‍മസമിതി ചെയര്‍മാന്‍ ടി.സി. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഒരു മണിക്കൂര്‍ കടകളടയ്ക്കും
മനുഷ്യച്ചങ്ങലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാനന്തവാടി ടൗണില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30 മുതല്‍ 4.30 വരെ കടകള്‍ അടച്ചിടുമെന്ന് മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ പറഞ്ഞു. വ്യാപരികളും മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാവും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *