May 19, 2024

കോവിഡ് 19:ആയുഷ് മെഡിക്കൽ ഓഫിസർ മാർക്ക് സാമ്പിൾ കളക്ഷൻ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
Img 20200320 Wa0171.jpg
കൽപ്പറ്റ :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി ആയുഷ് വിഭാഗങ്ങളിലെ മെഡിക്കൽ ഓഫീസർ മാർക്കായി വയനാട്  ജില്ലാ  ഡെപ്യൂട്ടി  ഡി.എം ഒ ഡോ :അൻസിയുടെ നേതൃത്വത്തിൽ   സാമ്പിൾ  കളക്ഷൻ  പരിശീലന പരിപാടി കൈനാട്ടി  റോയൽ  ക്രൗൺ ഹോട്ടലിൽ  വച്ച് സംഘടിപ്പിച്ചു.ഭാരതീയ  ചികിത്സാ  വകുപ്പ്  ഡിഎംഒ ഡോ  ശ്രീകുമാർ ചടങ്ങിന്  അഭിസംബോധന  ചെയ്യുകയും  സ്വാഗതം  ആശംസിക്കുകയും  ചെയ്തു.    മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  വൈറോളജിയിലെ  റിസർച്ച്  അസ്സോസിയേറ്റ്   ഷക്കീർ  ക്ലാസ്സുകളെടുത്തു. ഐസൊലേഷൻ വാർഡുകളിലെ  രോഗികളിൽ  നിന്നും,  അസുഖം സംശയിക്കപ്പെടുന്ന  മറ്റു  രോഗികളുടെ മൂക്കിൽ  നിന്നും, തൊണ്ടയിൽ  നിന്നുമുള്ള  സാമ്പിൾ  ശേഖരണം, കൃത്യമായ  സൂക്ഷിക്കൽ, പരിശോധനാ സ്ഥലങ്ങളിലേക്ക്  സുരക്ഷിതമായി  എത്തിക്കൽ  എന്നിവ സംബന്ധിച്ച പ്രായോഗിക  പരിശീലനങ്ങളാണ്  ലഭ്യമാക്കിയത്. ചികിത്സകർ  സ്വീകരിക്കേണ്ട  മുൻകരുതലുകൾ, പേർസണൽ  പ്രൊട്ടക്റ്റീവ്  എക്യുപ്മെന്റ് ധരിക്കുന്നതിന്റെ  ശാസ്ത്രീയ രീതി, രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിനും, സൂക്ഷിക്കുന്നതിനുമുള്ള വിവിധ ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തി.നാഷണൽ  ആയുഷ്  മിഷൻ ഡിപിഎം ഡോ :സുഗേഷ് കുമാർ  ചടങ്ങിന്  ആശംസകൾ രേഖപ്പെടുത്തി.   ആരോഗ്യമേഖലയിലെ സംസ്ഥാന സർക്കാരിന്റെ  എല്ലാ ഉദ്യമങ്ങൾക്കും  മുഴുവൻ ആയുഷ്  വിഭാഗ ങ്ങളുടെയും പൂർണ്ണമായ പിന്തുണ അദ്ദേഹം അറിയിച്ചു.  ആയുർവേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലെ അറുപതോളം  മെഡിക്കൽ  ഓഫീസർമാർ തുടങ്ങിയവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *