May 19, 2024

സന്നദ്ധ പ്രവർത്തനത്തിന് വാഹനങ്ങൾ ആവശ്യമുണ്ട്: താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം.

0
Img 20200807 Wa0407.jpg
വയനാട് ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും വയനാട് ജില്ല മോട്ടോർ വാഹന വകുപ്പിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് സന്നദ്ധരായ വിവിധതരം വിഭാഗത്തിൽ പെട്ട (4 വീൽ ഡ്രൈവ്  ജീപ്പ്, കോൺട്രാക്ട് കാരേജ് വാഹനങ്ങൾ, സ്കൂൾ ബസുകൾ, സ്റ്റേജ് കാരേജ് ബസുകൾ, ടാക്സി, ഗുഡ്സ് വാഹനങ്ങൾ, ടിപ്പറുകൾ, വാട്ടർ ടാങ്കറുകൾ, ജനററേറ്റർ വാൻ, ആംബുലൻസ്, പ്രൈവറ്റ് 4 വീലർ ജീപ്പുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ തുടങ്ങിയവ) വാഹനഉടമകളും ഡ്രൈവർമാരും തങ്ങളുടെ സന്നദ്ധത റജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതിനായി വയനാട് ആർ.ടി.ഒ ഒരു വെബ് അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ആയിരിക്കും വിവിധ  സേവനങ്ങൾക്ക് വാഹനങ്ങൾ അനുവദിച്ച് കൊടുക്കുന്നത്. സേവനങ്ങൾക്ക് നിയോഗിച്ച വാഹനങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വാടക ലഭ്യമാക്കുന്നതായിരിക്കും. 
ആയതിനാൽ സന്നദ്ധരായ എല്ലാ വാഹന ഉടമകളോ ഡൈവർമാരോ www.mvdcares.me എന്ന വെബ് സൈറ്റിലെ Registration ലിങ്ക് പ്രയോഗിച്ച് സന്നദ്ധത റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് വയനാട് ആർടി ഒ മനോജ് എസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് 8547639112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *