May 19, 2024

ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ

0
Img 20200807 Wa0428.jpg
: മുൻ കരുതലിന്റെ ഭാഗമായി ഒഴപ്പിക്കൽ നടത്തിയപ്പോൾ സഹകരിക്കാത്തവരാണ് മുണ്ടക്കൈ ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ടവരെന്ന് കലക്ടർ പറഞ്ഞു.
വയനാട്ടിലെ ദുരന്ത സാധ്യതാ മേഖലകളിൽ വിനോദ സഞ്ചാരം നിരോധിച്ചു.റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും ആളുകളെ ഒഴിപ്പിക്കാൻ    കലക്ടർ നിർദ്ദേശം      നൽകി  
പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ ,  ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ  അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.
 കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , പോലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ വാഹന ഉടമകൾ തയ്യാറാവണമെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.  താൽപര്യമുള്ളവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. ഫോർ വീൽ ജീപ്പ്, ജെ.സി.ബി, ടിപ്പറുകൾ, ആംബുലൻസ്, ചരക്ക് വാഹനങ്ങൾ, ജനറേറ്റർ വാൻ തുടങ്ങിയവയാണ് ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *