April 26, 2024

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: അധികൃതർ കർശന നടപടി സ്വീകരിക്കണം; എ.ഐ.വൈ.എഫ്

0

കൽപറ്റ: താമരശേരി ചുരത്തിലെ  ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് വയനാട് ജില്ലാ കളക്ടർക്ക് പരാതി നൽകി. ആതുരസേവന മേഖലയിൽ കൂടുതലായും കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാട്ടുകാർക്ക് ചുരത്തിലെ കുരുക്ക് നിത്യേന പ്രശ്നമാവുകയാണ്.നിർമാണ സാമഗ്രികളുമായി ചുരം കയറി വരുന്ന ടിപ്പർ ലോറികൾ ഇത് കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നുണ്ട്. ചുരത്തിലെ ഭാര നിയന്ത്രണ ചട്ടങ്ങൾ പാടേ അവഗണിച്ച് ചുരം കയറി വരുന്ന ലോറികൾ ചുരത്തിന് ബലക്ഷയം വരുത്തുന്നതിനും സാധ്യതയേറെയാണ്. കോഴിക്കോട്ടേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ചുരത്തിൽ ഗതാഗതക്കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്.
ആർ ടി ഒ, പൊലീസ് അധിതൃതർ അമിതഭാരം കയറ്റി വരുന്ന ലോറികൾ പരിശോധിക്കുന്നതിന് തയ്യാറാക്കുന്നില്ല. കൃത്യമായ രേഖകൾ പോലുമില്ലാതെയാണ് പല ടിപ്പർ ലോറികളും വരുന്നത്. കോഴിക്കോട് ജില്ലയിലെ ക്വാറി മാഫിയകളുടെ ഇടപെടലുകളാണ് ഇതിന് പിന്നിൽ. വിഷയത്തിന് പരിഹാരമാകാത്ത പക്ഷം ഇത്തരം ടിപ്പർ ലോറികൾ തടയുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മുഴുവൻ വോട്ടർമാരോടും യോഗം അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ്  എൻ ഫാരിസ്, അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിനു ഐസക്, പി .വി സ്വരാജ്, റിജോഷ് ബേബി, സുമേഷ് ബത്തേരി, മെജോ ജോൺ, ജസ്മൽ അമീർ ,സന്ധ്യ വിനോദ്, രഞ്ജിത് പൊഴുതന എന്നിവർ യോഗത്തിൽ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *