വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് പ്രവർത്തനമാരംഭിച്ചു.
വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .രേണുക ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പോളിക്ലിനിക്കിന്റെ പുതിയ സംവിധാനമാണ് സഞ്ചരിക്കുന്ന കിയോസ്‌ക് . ആശുപത്രികളില്‍ ചെന്ന് കൊവിഡ് പരിശോധന നടത്താന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ചെന്ന് ആന്റിജന്‍, RTPCR ടെസ്റ്റുകള്‍ നടത്തുന്നതിന്ന് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത് എന്ന് ആരോഗ്യ മാനേജ്‌മെന്റ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയാന്‍ ആവശ്യമായ ICMR അംഗീകൃത കളക്ഷന്‍ സെന്ററും, യു.എ.ഇ ഗവ: ന്റെ പ്യുവര്‍ ഹെല്‍ത്ത് അംഗീകാരമുള്ള വയനാട്ടിലെ ഏക സ്ഥാപനവുമാണ് ആരോഗ്യ പോളി ക്ലിനിക്ക് . ആരോഗ്യ ഗ്രൂപ് എം.ഡി ഇബ്‌നുബാസ്,
അഡ്മിനിട്രേറ്റര്‍ ഡോ.മുഹമ്മദ് സാജിദ്, മാനേജര്‍ അഭിലാഷ് ഡേവിഡ്, കൊവിഡ് ഇന്‍ ചാര്‍ജ് ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണങ്ങള്‍ക്ക്-98 9595 95 62
അഡ്മിനിട്രേറ്റര്‍ ഡോ.മുഹമ്മദ് സാജിദ്, മാനേജര്‍ അഭിലാഷ് ഡേവിഡ്, കൊവിഡ് ഇന്‍ ചാര്‍ജ് ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണങ്ങള്‍ക്ക്-98 9595 95 62
ഓരോ ടെസ്റ്റിനും എത്രയാ ചാർജ് എന്ന് കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.