നവ ലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് അവഗണിക്കരുത് : ബിന്ദു.എസ്


Ad
മുട്ടിൽ: നവ ലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് നിസ്തുലവും അവഗണിക്കാനാവാത്തതുമാണെന്ന് വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിന്ദു എസ് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച്  മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് വുമൺസ് സെൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.വിവിധ മേഖലകളിൽ പ്രതിഭാ വിലാസം തെളിയിച്ച സ്ത്രീകളുടെ പങ്കാളിത്തം സമൂഹത്തിൻ്റെ പുരോഗതിയെയാണ് കുറിക്കുന്നത്.പുതിയ കാലത്തെ പ്രതിസന്ധികളും പരിമിതികളും അതിജീവിച്ച് മുന്നേറാൻ വിദ്യാർത്ഥിനികൾ സജ്ജരാവണം. അക്കാദമിക മേഖലയിൽൽ സ്ത്രീകളുടെ ഉയർന്ന പ്രാതിനിധ്യം അഭിമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു. വുമൺസ് സെൽ കോഡിനേറ്റർ  ശൈല കെ.എച്ച് അധ്യക്ഷത വഹിച്ചു. മലയാള സിനിമയിലെ സ്ത്രീ പക്ഷ ചിന്തകൾ എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചരിത്ര വിഭാഗം അസി. പ്രഫസർ  റെനി അന്ന മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ.മുഹമ്മദ് ഫരീദ്, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.വിജി പോൾ,  റുബീന എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *