ബത്തേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സികെ ജാനു വിനെതിരെ പോസ്റ്ററുകൾ


Ad

ബത്തേരി:നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സി കെ ജനുവിനെതിരെ പോസ്റ്ററുകൾ നിരന്നു. ജാനുവിനെ സ്ഥാനാർഥി ആക്കരുത്,നേതൃത്വം പ്രവർത്തകരുടെ വികാരം മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത് . ബത്തേരി പഴയ ബസ് സ്റ്റാൻഡിന് പരിസരത്ത് ആണ് പോസ്റ്ററുകൾ നിരന്നത്.

സേവ് ബിജെപി സേവ് എൻഡിഎ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജാനുവിനെ മത്സരിക്കരുത് എന്നും ജാനു നമുക്ക് വേണ്ട, ജാനുവിനെയും സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മുടക്കുന്ന പണം വയലാറിലെ നന്ദുവിനെ കുടുംബത്തിന് നൽകുക, ജാനുവിനെ വേണ്ടി പണവും, സമയവും പാഴാക്കരുത്,. ഒരു ഓട്ടോറിക്ഷയിൽ പോലും കയറ്റാൻ ആളില്ലാത്ത ജാനുവിനെ സീറ്റ് നൽകരുത് തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. ബത്തേരിയിൽ ജാനു എൻ ടി എ സ്ഥാനാർഥി ആയതിൽ പലർക്കും യോജിപ്പില്ലായിരുന്നു. അതിനിടയ്ക്കാണ് സേവ് ബിജെപി സേവ് എംഡി യുടെ പേരിൽ ബത്തേരി ടൗണിൽ പോസ്റ്റർ നിരന്നത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *