അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തി നാട്ടുകാർ തടഞ്ഞു.


Ad
അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തി നാട്ടുകാർ തടഞ്ഞു.

മാനന്തവാടി: വാളാട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് തുടർ പ്രവർത്തികൾക്ക് ശ്രമം നാട്ടുകാർ പ്രവർത്തി തടഞ്ഞു. ജെ സി ബി ഉപയോഗിച്ച് പ്രവർത്തി നടക്കുന്നു എന്നറിഞ്ഞ ആദിവാസികൾ അടങ്ങുന്ന പ്രദേശവാസികൾ സ്ഥലത്ത് പ്രതിക്ഷേധവുമായ് എത്തി. തുടർന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് തലപ്പുഴ എസ് ഐ ജിമ്മിയുടെ നേതൃത്വത്തിൽ പോലിസും സ്ഥലത്തെത്തി. ഇതിനിടയിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്, വൈസ് പ്രസിഡൻ്റ് എം ജി ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസിസ് വാളാട് എന്നിവരടങ്ങുന്ന ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രവർത്തി തടഞ്ഞു. കമ്പനിക്ക് ഒരു കാരണവശാലും അനുമതി നൽകില്ലെന്നും തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മെയ് 15 ശേഷം ഭരണ സമിതി ഹൈക്കോടതിയെ സമീപിക്കു
മെന്നും അതുവരെ ഒരു പ്രവർത്തിയും ഇവിടെ നടത്തരുതെന്നും പഞ്ചായത്ത് അധികൃതർ കമ്പനിക്ക് നിർദ്ദേശം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *