കാര്‍ഷികോത്പാദക കമ്പനികളുടെ കൺസോര്‍ഷ്യം നിലവില്‍ വന്നു: ലക്ഷ്യം വിപണനശൃംഖല

തൃശൂര്‍: കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നയപ്രകാരം സംസ്ഥാനത്ത് രൂപീകൃതമായിട്ടുള്ള കാര്‍ഷികോത്പാദക കമ്പനികളുടെ (എഫ്.പി.ഒ.) കണ്‍സോര്‍ഷ്യം നിലവില്‍ വന്നു. നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതും കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ കമ്പനികളുടെയും സ്വതന്ത്ര എഫ്.പി.ഒ.കളുടെയും കൂട്ടായ്മയാണ് നിലവില്‍ വന്നിട്ടുള്ളത്. 2015 മുതല്‍ അനൗദ്യോഗികമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കൂട്ടായ്മയാണ് ഇപ്പോള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനീസ് കണ്‍സോര്‍ഷ്യം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവിലുള്ള നൂറിലധികം എഫ്.പി.ഒ.കളാണ് ഇതിന്റെ ഭാഗമായുള്ളത്. രാജ്യത്ത് 10000 എഫ്.പി.ഒ.കള്‍ ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കേരളത്തില്‍ രൂപീകൃതമായിട്ടുള്ള പുതിയ കാര്‍ഷികോത്പാദക കമ്പനികളടക്കം 250ഓളം കമ്പനികള്‍ ഇനിമുതല്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള എഫ്.പി.ഒകളുടെ ഓഹരിനില, സാമ്പത്തികനില, മറ്റ് വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ വിശദമായ സര്‍വ്വേ നടന്നുവരുന്നുണ്ട്. സംസ്ഥാനാടിസ്ഥാനത്തില്‍ എല്ലാ ജില്ലയിലും വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് എക്‌സ്പര്‍ട്ട് പാനല്‍ തയ്യാറാക്കി എഫ്.പി.ഒ.കളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എഫ്.പി.ഒ.കള്‍ക്ക് ലഭ്യമാക്കും. പുതിയ എഫ്.പി.ഒ.കളുടെ രൂപീകരണം മുതല്‍ നിലവിലുള്ള എഫ്.പി.ഒ.കളുടെ മാര്‍ക്കറ്റിംഗ് ശൃംഖല വരെയുള്ള മുഴുവന്‍ കാര്യങ്ങളിലും ഒരു കണ്‍സള്‍ട്ടന്‍സിക്ക് തുല്യമായി എഫ്.പി.ഒ.കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കും. ബയര്‍-സെല്ലര്‍ പോയിന്റ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ , റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ്, അഗ്രി ഇ-സര്‍വ്വീസ് സെന്റര്‍ കം ഇന്‍ഫര്‍മേഷന്‍ പോയിന്റ്, ഇന്‍ക്യുബേഷന്‍ സെന്റര്‍, ഇ-ഓക്ഷന്‍ സെന്റര്‍ എന്നിവ കണ്‍സോര്‍ഷ്യത്തിന് കീഴില്‍ ആരംഭിക്കന്‍ പദ്ധതിയുണ്ട്.
കൂടാതെ ഈ രംഗത്ത് താൽപ്പര്യമുള്ളവർക്ക് പരിശീലനവും നൽകും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍, ജനറല്‍ സെക്രട്ടറി ഇ.എം.ഷിലിന്‍, വൈസ് പ്രസിഡന്റുമാരായ ജയകുമാരന്‍നായര്‍, കൃഷ്ണന്‍നായര്‍, സെക്രട്ടറിമാരായ സുനില്‍ സിറിയക് , ഷിബു സി.വി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Leave a Reply