തിരികെ സ്കൂളിലേക്ക് അതിജീവനത്തിൻ്റെ ഓർമ്മ മരം നട്ട് തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ

മാനന്തവാടി: നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അതിജീവനത്തിൻ്റെ അടയാളമായി ഓർമ്മ മരം നട്ട് ജി.എച്ച്.എസ്.എസ്. തൃശ്ശിലേരി. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്നതിനായാണ് ഓർമ്മ മരം നട്ടത്. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി. ജയയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു വിദ്യാലയത്തിൻ്റെ മുറ്റത്താണ് മരം നട്ടത്. തൃശ്ശിലേരി ക്ഷീരോൽപാദന സഹകരണ സംഘമാണ് ഫലവൃക്ഷങ്ങൾ സമ്മാനിച്ചത്.സംഘത്തിൻ്റെ പ്രസിഡണ്ട് വി.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായ പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് സി.ജെ.ജയിംസ്, സീസർ ജോസ്, കെ.സക്കീർ, എ. ഇന്ദു മതി, കെ.ജെ.സജി, ടി. മനോജ് കുമാർ, കെ.സക്കീർ, യു.കെ.വൈശാഖ്, എന്നിവർ പങ്കെടുത്തു.കെ.ബി.സിമിൽ സ്വാഗതവും സി.രാധിക നന്ദിയും പറഞ്ഞു



Leave a Reply