May 16, 2024

ആട് ഗ്രാമം പദ്ധതി: നബാർഡ് ജില്ലാ മാനേജർ സന്ദർശനം നടത്തി.

0
Img 20220107 124403.jpg
മാനന്തവാടി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി  വിഭാഗത്തിൽ  ഉൾപ്പെടുന്ന സ്വാശ്രയ  സംഘങ്ങളിലെ  അംഗങ്ങൾക്ക്  അനുയോജ്യമായ ഒരു വരുമാന വർദ്ധക പരിപാടി എന്ന  നിലയിൽ  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിവരുന്ന ആട് ഗ്രാമം പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്  നബാർഡ്  ജില്ലാ  മാനേജർ  ജിഷ വടക്കുംപറമ്പിൽ  വിവിധ യൂണിറ്റുകളിൽ സന്ദർശനം നടത്തി. തവിഞ്ഞാൽ,  തൊണ്ടർനാട്  ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപെട്ട 09 സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 90 വനിതകൾ ആണ് നിലവിൽ പദ്ധതിയിൽ അംഗങ്ങളായുള്ളത്. തുടക്കത്തിൽ രണ്ടു ആടുകളെ വീതം ഉള്ള 90 യൂണിറ്റുകൾ ആണ് ആരംഭിച്ചത്. മുന്നോറോളം ആടുകൾ നിലവിൽ ഉണ്ട്. പദ്ധതിയിൽ  അംഗങ്ങളായ വനിതകൾക്ക് ആട് വളർത്തലിൽ 04 ദിവസത്തെ  വിദഗ്ദ്ധ പരിശീലനം നൽകുകയുണ്ടായി. കൂടാതെ  ആടുകളെ  വാങ്ങുന്നതിന്  കുറഞ്ഞ പലിശ നിരക്കിൽ വയ്പ് ക്രമീകരിച്ചു നൽകി.   ഒപ്പം  ഗുണമേന്മയുള്ള  ആടുകളെ  കണ്ടെത്തുന്നതിനും വിൽപ്പന നടത്തുന്നതിനും സഹായം നൽകി വരുന്നു. എടമുണ്ട, കാവിൽപാടം,  ആലക്കമുറ്റം,  എടത്തന  എന്നിവിടങ്ങളിലെ ആടുവളർത്തൽ യൂണിറ്റുകളിലാണ് നബാർഡ് ജില്ലാ മാനേജർ സന്ദർശനം നടത്തിയത്. ആട് ഗ്രാമം പദ്ധതി കാര്യക്ഷമമായി നടക്കുന്നതിൽ സംതൃപ്തി അറിയിച്ച നബാർഡ് മാനേജർ ഈ പദ്ധതി കൂടുതൽ അംഗങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന് അഭിപ്രയപെട്ടു.സന്ദർശനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., കോ ഓർഡിനേറ്റർ ജോജോ തോപ്പിൽ, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *