May 17, 2024

ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു

0
Img 20220125 160446.jpg
 കൽപ്പറ്റ : 12 ാമത് ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീത ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സമ്മതിദായകര്‍ക്കുള്ള പ്രതിജ്ഞയും കളക്ടര്‍ ചൊല്ലിക്കൊടുത്തു. പുതുതലമുറയ്ക്ക് ജനാധിപത്യ പ്രക്രിയയില്‍ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ കളക്ടറേറ്റില്‍ പ്രദര്‍ശിപ്പിച്ചു. സമ്മതിദായക ദിനത്തില്‍ ഞാനും പങ്കാളിയാവുന്നു എന്ന സന്ദേശത്തില്‍ ജില്ലാ കളക്ടറും ജില്ലയിലെ സമ്മതിദായക ദിനാഘോഷ പ്രവര്‍ത്തനങ്ങളുടെ ഐക്കണായ സിനിമ താരം അബു സലീമും കൈയ്യൊപ്പ് ചാര്‍ത്തി. തുടര്‍ന്ന് ഒപ്പ് ശേഖരണവും നടന്നു. ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി കള്‍ക്ക് പോസ്റ്റര്‍ രചന മത്സരത്തിന് പുറമെ ഉപന്യാസ രചന, ഷോര്‍ട്ട് ഫിലിം മത്സരങ്ങളും നടത്തിയിരുന്നു. ചടങ്ങില്‍ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു. 
പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ ഡബ്ലു.ഒ.എച്ച്.എസ്.എസ്. മുട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.റിഷന ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് മൂലങ്കാവ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പൂജ ജയരാജന്‍ രണ്ടാം സ്ഥാനവും, ജി.എച്ച്.എസ്.എസ് തരിയോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി ബിനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ പഴശ്ശിരാജാ കോളേജിലെ പി അരുണ്‍ ഒന്നാം സമ്മാനവും, ഡബ്ലു.എം.ഒ കോളേജിലെ ഷെറിന്‍ ഷനോജ് രണ്ടാം സ്ഥാനവും നേടി. ഉപന്യാസ മത്സരത്തില്‍ ജി.എസ്.വി.എച്ച്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദര്‍ശന ശേഖര്‍ ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്.എസ് നീര്‍വാരം പത്താം തരം വിദ്യാര്‍ത്ഥി ഹെലന്‍ ജോര്‍ജ് രണ്ടാം സ്ഥാനവും , ഫാ.ജി.കെ.എം.എച്ച്.എസ് കണിയാരം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രുതിക മരിയ വിജോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  
കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി ശാലിനി, ഡെപ്യൂട്ടി കളക്ടര്‍ ജാഫര്‍ അലി എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *