അടിയ വിഭാഗത്തിന്റെ കഥ നാടൻ പാട്ടാക്കി പാടി ഒന്നാം സ്ഥാനം നേടി എസ്.കെ.എം.ജെ കൽപ്പറ്റ

മാനന്തവാടി: അടിയ അഥവാ റാവുള്ളര്‍ വിഭാഗത്തിലെ ആചാരാനുഷ്ടാങ്ങളില്‍ ഉപയോഗിക്കുന്ന നാടന്‍പാട്ട് പാടി എച്ച് എസ് വിഭാഗം നാടന്‍ പാട്ടില്‍ ഒന്നാംസ്ഥാനം നേടിയെടുത്തു കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പുരുഷന്മാര്‍ സ്ത്രീ വേഷം ധരിച്ച് മാരിയമ്മന്‍ ദേവിയെ പ്രീതിപ്പെടുത്തുന്നത് പാട്ടിലൂടെ ആവിഷ്‌കരിക്കുന്ന ഗദ്ദികയാണ് നാടന്‍പാട്ടിലൂടെ ഇവര്‍ അവതരിപ്പിച്ചത്. സകല രോഗങ്ങള്‍ക്കും പരിഹാരം കാണുമെന്ന വിശ്വാസാചാരമാണ് ഗദ്ദിക . രമേശ് മാഷാണ് നാടന്‍പാട്ട് കുട്ടികളെ പഠിപ്പിച്ചത്. നാടന്‍പാട്ട് അവതരിപ്പിച്ച വൈഗ ദിനേശ് കഴിഞ്ഞ ദിവസം നടന്ന എച്ച് എസ് മോണോ ആക്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.



Leave a Reply