അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ തൃക്കൈപ്പെറ്റ സ്വദേശി മരിച്ചു

തൃക്കൈപ്പറ്റ : മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന നെല്ലിമാളം തെങ്ങനാമോളയിൽ പി. വി. കുഞ്ഞിന്റെ മകൻ ജിതിൻ വർഗീസാണ് (29) മരിച്ചത്. ജിതിൻ ഓടിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്.
അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ് : ലിസി വർഗീസ്(എ യു പി സ്കൂൾ വാഴവറ്റ), സഹോദരി ചിഞ്ചു മനോജ്. സഹോദരി ഭർത്താവ് : മനോജ് ചാക്കോ. മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷ.



Leave a Reply