April 30, 2024

വയനാടിന്‍റെ സമഗ്ര വികസനം – രാഹുല്‍ ഗാന്ധി വയനാട്ടില്‍ യോഗം വിളിക്കണം – ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്

0
മാനന്തവാടി : വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുവാനും ആക്കം കൂട്ടുവാനും ബന്ധപ്പെട്ട എല്ലാ വിഭാഗം ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം എം പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വിളിച്ചുകൂട്ടേണ്ടത് വയനാട്ടിലാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ഈ മാസം 28 ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ യു.ഡി.എഫ് നേതാക്കളുടെ മാത്രം യോഗം അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. വയനാടിന്‍റെ വികസന മുരടിപ്പിനും, കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെയും കര്‍ണ്ണാടക ഗവണ്‍മെന്‍റിന്‍റെയും സഹകരണം ഉറപ്പുവരുത്തണമെന്നും രാഷ്രീയത്തിനതീതമായി വികസന കാര്യങ്ങളില്‍ ഒരുമിച്ചുള്ളപോരാട്ടം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. څവയനാടിനൊരു വികസന മാര്‍ഗ്ഗരേഖچ എന്ന പേരില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കും രാഹുല്‍ ഗാന്ധിക്കും സമര്‍പ്പിച്ച പത്തിന നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി വയനാടിന്‍റെ വികസനത്തിന് യാതൊന്നും ചെയ്യുവാന്‍ മാറി മാറി  കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്‍ുകള്‍ക്ക് കഴിഞ്ഞില്ല. രാത്രികാല യാത്രാനിരോധനം, മെഡിക്കല്‍ കോളേജ് ,ചുരം ബദല്‍ റോഡ് കാര്‍ഷിക പ്രതിസന്ധി തുടങ്ങി വിവിധ പ്രശ്നങ്ങള്‍ പരിഹാരം കാണാതെ വര്‍ഷങ്ങളായി തുടരുന്നത് ജനാധിപത്യ ഗവണ്‍മെന്‍റുകള്‍ക്ക് ഭൂഷണമല്ല എന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ ജെ ലോറന്‍സ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ എ ആന്‍റണി സമ്മേളനം ഉദ്ഘാടനം ചെയ്തു .ജോസ് വി എം, പൗലോസ് കുരിശിങ്കല്‍, പ്രിന്‍സ് പി വി, ജോണ്സന്‍ പി എം, അഗസ്റ്റിന്‍ സി ടു, അനീഷ് ചെറുകാട,് അനൂപ് തോമസ്, എ പി കര്യക്കോസ,് ജോര്‍ജ്ജ് ഊരാശേരി, പി ജെ ചാക്കോ, സിബി ജോണ്‍,സാബു ചക്കാലക്കുടി, പീറ്റര്‍ എം പി, അനൂപ് തോമസ,് തോമസ് നിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *