April 30, 2024

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന; ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ വാഹനങ്ങൾ 15 മിനുട്ട് റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും

0
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന; ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ വാഹനങ്ങൾ 15 മിനുട്ട് റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും



കല്‍പ്പറ്റ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരേ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ 15 മിനുട്ട് വാഹനം റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈമാസം 21ന് രാവിലെ 11 മുതല്‍ 11.15 വരെയാണ് പ്രതിഷേധം നടക്കുക. കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായിട്ടും ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതി വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതാണ് വില അനിയന്ത്രിമാക്കുന്നത്. 2014നും 2021നും ഇടയില്‍ 12 തവണാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാഹനം നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജില്ലയിലെ മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും പങ്കെടുക്കണമെന്നും നേതാക്കളായ ഗിരീഷ് കല്‍പ്പറ്റ(ഐ.എന്‍.ടി.യു.സി), കെ സുഗതന്‍ (സി.ഐ.ടി.യു), സി മൊയ്തീന്‍കുട്ടി(എസ്.ടി.യു), ടി മണി(എ.ഐ.ടി.യു.സി), കെ.എസ് ബാബു(എച്ച്.എം.എസ്) എന്നിവര്‍ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *