April 26, 2024

യെ​ല്ലോ ജേ​ക്ക് സാ​യ്‌​ല​ർ ഉൾപ്പെടെ 175 ഇനം ചിത്രശലഭങ്ങളെ കണ്ടത്തി

0
Img 20221230 Wa00082.jpg
കൽപ്പറ്റ:മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 175 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ക​ണ്ടെ​ത്തി​. അ​പൂ​ർ​വ​യി​നം യെ​ല്ലോ ജേ​ക്ക് സാ​യ്‌​ല​ർ എ​ന്ന ഇ​ന​വും ക​ണ്ടെ​ത്തി.​ത​വ​ള​ക​ൾ വി​വി​ധ ഇ​നം പ്രാ​ണി​ക​ൾ, അ​പൂ​ർ​വ വ​ണ്ടു​ക​ൾ, ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ് നീ​ല​ഗി​രി ബ​യോ​സ്ഫി​യ​ർ.300 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ നീ​ല​ഗി​രി ജി​ല്ല​യി​ൽ കാ​ണ​പ്പെ​ടു​ന്നു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വ​ന​പാ​ല​ക​രും ഉ​ൾ​പ്പെ​ടെ 16 സം​ഘ​ങ്ങ​ളാ​ണ് ക​ണ​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. നീ​ല​ഗി​രി ജി​ല്ല​യെ സം​ബ​ന്ധി​ച്ച് മു​തു​മ​ല, ബ​ർ​ളി​യ​ർ, ക​ല്ലാ​ർ, മ​ര​പ്പാ​ലം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ള്ള​ത്.
ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ണി​ന് മു​മ്പും ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ലാ​ണ് ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​നം. 688 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ന്റെ മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ചി​ത്ര​ശ​ല​ഭ സ​ർ​വേ ന​ട​ത്തി​യ​ത്.
വ​നം​വ​കു​പ്പ്, ദി ​നേ​ച്ച​ർ ആ​ൻ​ഡ് ബ​ട്ട​ർ​ഫ്‌​ളൈ സൊ​സൈ​റ്റി, ഡ​ബ്ല്യു.​ഡ​ബ്ല്യു.​എ​ഫ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്, ത​മി​ഴ്‌​നാ​ട്, കേ​ര​ളം, പോ​ണ്ടി​ച്ചേ​രി തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വ​ന​പാ​ല​ക​രും ഉ​ൾ​പ്പെ​ടെ 16 സം​ഘ​ങ്ങ​ളാ​ണ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ഇ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ പാ​രി​സ്ഥി​തി​ക സ്രോ​ത​സ്സു​ക​ളു​ടെ സ്ഥി​തി അ​റി​യാ​നും ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​ഴി​യു​മെ​ന്നും മു​തു​മ​ല ക​ടു​വ സ​ങ്കേ​ത ഡ​യ​റ​ക്ട​ർ ടി.​വെ​ങ്കി​ടേ​ശ് പ​റ​ഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *