May 2, 2024

കനത്ത മഴ വടക്കെ വയനാട് ഒറ്റപ്പെടുന്നു.

0
Img 20180809 Wa0220
മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ വടക്കെ വയനാടിനെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ് .മരം കടപുഴകി വീണ്ടും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ട്ടമുണ്ടായി.പേര്യ, പാൽചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. വള്ളിയൂർക്കാവ്, ചുട്ടക്കടവ്, പാണ്ടിക്കടവ്, ചാമാടിപ്പൊയിൽ എന്നീ വിടങ്ങളിലെല്ലാം വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.വീടിന് പുറകിലെ മതിലിടിഞ്ഞ് വീണ് 10 വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു.വെള്ളമുണ്ട ,എട്ടേനാൽ     പാടാരി കാപ്പ് വാസുവിന്റെയും ലീലയുടെയും മകൾ രമ്യക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഭക്ഷണം പാചകം ചെയ്യുന്ന മാതാവിനൊടൊപ്പം നിൽക്കവെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. അടുപ്പിലെ തീയും ചുട് വെള്ളവും രമ്യയുടെ ശരീരത്തിലേക്ക്  പതിക്കുകയായിരുന്നു.ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ  രമ്യ ജില്ലാശുപത്രിയിൽ ചികിതസയിലാണ്.ലീല അത്ഭുഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് മാനന്തവാടി ജില്ലാശുപത്രി ജീവനക്കാരൻ ചെന്നലായി ജോസിന്റെ  വീടിന് കേട് പാടുകൾ സംഭവിച്ചു.ചെറ്റപ്പാലം വരടി മുല റോഡ് രണ്ടായി പിളർന്ന നിലയിലാണ് .റോഡ് വീണ്ടും ഇടിഞാൽ സമീപത്തെ കുടുംബങ്ങൾക്ക് ഭീഷണിയായി മാറും. വെള്ളം കയറി ഒറ്റപ്പെട്ട കുഴി നിലം അഗതിമന്ദിരത്തിലെ അന്തേവാസികളെയും, പാണ്ടിക്കടവ് ചാമാടി പൊയിൽ ട്രൈ ബൽ വനിതാ ഹോസ്റ്റലിലെ 31 വിദ്യാർത്ഥികളെയും നാട്ടുകാരും പോലിസും ചേർന്ന് രക്ഷപ്പെടുത്തി സുരക്ഷിത കേന്ത്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. ചാമാടി പൊയിൽ റോഡിലെ കാലി ചന്ത, മൈനർ ഇറിഗേഷൻ ഓഫീസ്, വായനശാല എന്നിവയെല്ലാം വെള്ളത്തിനടിയിലായി. മരവും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞ് വീണതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഗതാഗത തടസ്സത്തിന് പുറമെ വൈദ്യുതി ബന്ധവും പൂർണ്ണമായി വിച്ചേ ദിക്കപ്പെട്ടു. വെള്ളമുണ്ട മംഗലശ്ശേരി മലയിൽ നിന്നുള്ള മണ്ണിടിച്ചിലിനെ തുടർന്ന് കൃഷിയിടങ്ങൾ ഒലിച്ച് പോയി. പുളിഞ്ഞാൽ പെരിങ്ങളം മലയിലും ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായി .ഇവിടെ വർഷങ്ങൾക്ക് മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മൊതക്കര പാലവും വെള്ളത്തിനടിയിലായി. 2007 ന് ശേഷം വള്ളിയൂർക്കാവിൽ ഇത്രയധികം വെള്ളം ഉയർന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ്. മാനന്തവാടി ജി.വി.എച്ച്.എസ് എസ്സിൽ നേവി സംഘം ഹെലികോപ്ടറിൽ വന്നിറങ്ങുമെന്ന് 'അറിയിച്ചിരുന്നുവെങ്കിലും സ്കൂൾ മൈതാനത്ത് വെള്ളം നിറഞ്ഞതിനാൽ നേവി സംഘം ഇറങ്ങിയില്ല. ജില്ലാ ആശുപത്രിയിൽ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി സുപ്രണ്ട് ഡോ: വി.ജിതേഷ് അറിയിച്ചു.ചുരങ്ങളിൽ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് റഫറൽ കേസുകൾ ഉൾപ്പെടെ ചികിസിക്കാനുള്ള സജജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *