April 27, 2024

മഴയിൽ തകർന്നത് നൂറ് കണക്കിന് കിണറുകൾ: കുടിവെള്ളം പ്രധാന പ്രശ്നമാകും.

0
Img 20180821 Wa0002
കനത്ത മഴയിൽ വെള്ളമുയര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പുറമെ കനത്തമഴയില്‍ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കിണറുകള്‍ താഴ്ന്നമര്‍ന്നു.ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റ് റിംഗുകളിറക്കി സുരക്ഷിതമാക്കിയ കിണറുകളാണ് കനത്ത മഴയില്‍ അമര്‍ന്നു താഴ്ന്നത്.തരുവണ കരിങ്ങാരി ചങ്കറപ്പാന്‍ ഇബ്രാഹിമിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച 20 മീറ്റര്‍ ആഴമുള്ള കിണര്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞു താഴ്ന്നു.തരുവണ പരിയാരമുക്ക് കണിയാങ്കണ്ടി അബ്ദുള്ള,പള്ളിയാല്‍ ചാമുണ്ടി ഉസ്മാന്‍,ചെറുകര പി കെ പ്രേമന്‍,വെള്ളമുണ്ട എട്ടെനാല്‍ വാഴയില്‍ ഈസാ എന്നിവരുടെ കിണറുകളും സമാന രീതിയില്‍ താഴ്ന്നുപോയിട്ടുണ്ട്.വീടിനോട് ചെര്‍ന്ന് നിര്‍മിച്ച കിണറുകള്‍ താഴുന്നതോടെ വീടുകള്‍ക്കും ഭീഷണിയാവുന്നതിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ മണ്ണിട്ട് മൂടുകയാണ് എല്ലാവരം ചെയ്തു വരുന്നത്.കാലവര്‍ഷത്തിന്റെ നഷ്ടക്കണക്കിലുള്‍പ്പെടുത്തി   നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അപേക്ഷകള്‍ വില്ലേജ് ഓഫീസില്‍ നല്‍കി പരിശോധനക്കായി കാത്തിരിക്കണം.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി നഷ്ടക്കണക്ക് ഗ്രാമ പഞ്ചായത് എന്‍ജിനിയറിംഗ് വിഭാഗമാണ് ഈ വര്‍ഷം നിര്‍ണ്ണയിക്കുന്നത്. ഇവര്‍ പരിശോധനക്കെത്തുന്നത് കാത്തിരുന്നാല്‍ വീടിന് നാശനഷ്ടമുണ്ടാവുമെന്നതിനാല്‍ പലരും ഇത് കാത്ത് നില്‍ക്കാതെ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *