May 1, 2024

പുനരധിവാസം ഒറ്റക്കെട്ടായി നേരിടാമെന്ന് എംഎൽഎ

0
എൻഎസ ്എസ ് വിദ്യാർത്ഥികളോട്
 മഴവെള്ളക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ഒറ്റക്കെട്ടായി നിന്ന്
പുനരധിവസിപ്പിക്കാമെന്ന് ജില്ലയിലെ എൻഎസ ്എസ് വിദ്യാർത്ഥികളോട്
സി.കെ.ശശീന്ദ്രൻ എം.എൽ.എ. വെള്ളാരംകുന്ന് എൻ.എം.എസ ്.എം ഗവ. കോളേജ്,
പടിഞ്ഞാറത്തറ, തരിയോട്, കൽപ്പറ്റ, വൈത്തിരി, മുട്ടിൽ, കരിംകുറ്റി, മുണ്ടേരി, മേപ്പാടി
എന്നീ ഹയർ സെക്കന്ററി സ്‌കുളുകളിലെ എൻഎസ്എസ് വിദ്യാർത്ഥികളെ
ആസൂത്രണഭവൻ എപിജെ ഹാളിൽ അഭിസംബോധന ചെയ്ത് എം.എൽഎ പറഞ്ഞു. 184
വിദ്യാർത്ഥികളാണ ് ശാസ്ത്രീയ പുനരധിവാസത്തെക്കുറിച്ചുള്ള പരിശീലനത്തിനെത്തിയത്.
ജില്ലാ ശചിത്വ മിഷൻ ഹരിത കേരള മിഷൻ എന്നിവയുടെ സംയാക്താഭിമുഖ്യത്തിൽ
ആരോഗ്യവകുപ്പാണ് പരിശീലനം സംഘടിപ്പിച്ചത്. നാടറിയുന്ന പട്ടാളമാണ്
എൻഎസ്എസ് വോൡർമാർ. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മഴക്കെടുതിയിൽ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് നമ്മുടെ സഹോദരങ്ങളും രക്ഷിതാക്കളുമാണ ്.
ഒറ്റക്കെട്ടായി, ശാസ്ത്രീയമായി ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കണം. മഴക്കെടുതി
തകർത്ത കേരളത്തേയും വയനാടിനേയും വീെടുക്കണം. അതിന് ജാതി മതഭേമെന്യേ
പ്രളയം ബാധിത ഭവനങ്ങൾ വാസയോഗ്യമാക്കുകയെന്നതാണ് അടുത്ത ദൗത്യം.
ദുരിതബാധിതരുടെ പുനരധിവാസത്തിന് ശുചീകരണ പ്രവർത്തനം നടത്തുന്നതിനും
നിരാശയിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിന് മാനസിക പിന്തുണ നൽകുന്നതിനും
എൻഎസ്എസ് പ്രവർത്തകർക്ക് കഴിയട്ടെയെന്നും എംഎൽഎ ആശംസിച്ചു.
 തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി. വിജയകുമാർ
അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേഡിക്കൽ ഓഫീസർ ഡോ. നൂന മർജ ആരോഗ്യ
സുരക്ഷ മുൻ കുതലുകളെക്കുറിച്ചും, ദുരന്ത നിവാരണ സെൽ ചാർജ്ജ് ഓഫീസർ
ഹരീഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് കിഴക്കേപ്പാട്ട് എന്നിവർ
ക്ലാസ്സുകളെടുത്തു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, അംഗം പി. ഇസ്‌മൈൽ,
ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ബി.കെ.സുധീർ കിഷൻ, ശുചിത്വമിഷൻ
കോ-ഓർഡിനേറ്റർ പി.എ. ജസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *