വയനാട് ജില്ലാ സ്കൂൾ കലോൽസവം 13 മുതൽ 17 വരെ വടുവൻചാലിൽ: 1200 വിദ്യാർത്ഥികൾ മാറ്റുരക്കും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.
കൽപ്പറ്റ:   പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാട  രഹിതവും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടും ജില്ലാ സ്കൂൾ കലോൽസവം നടത്താൻ തീരുമാനിച്ചു.വയനാട് ജില്ലയിൽ 68 വർഷം പൂർത്തിയാകുന്ന വടുവൻ ചാലിലെ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂളിൽ രാത്രിയും പകലുമായി 7 വേദികളിലായാണ് കലോൽസവത്തിന്റെ മത്സരങ്ങൾ നടത്തുന്നത്. .നവംബർ13 മുതൽ 15 വരെ സ്റ്റേജിതര മൽസരങ്ങളും 16, 17 തിയതികളിൽ സ്റ്റേജ് മത്സരങ്ങളും നടത്തും. .ഹൈസ്കൂൾ, ഹയർ സെക്കൻഡറി ,ഹൈസ്കൂൾ സംസ്കൃതോത്സവം, ഹൈസ്കൂൾ അറബിക് കലോൽസവം എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. പ്രത്യേക സ്റ്റേജിതര മത്സരങ്ങൾ ഇക്കുറി സംസ്ഥാന തലത്തിൽ പ്രത്യേകമായി നടത്തുന്നില്ല എന്ന പ്രത്യേകതയും ഈ കലോൽസവത്തിനുണ്ട്. ഏകദേശം 230 ഇനങ്ങളിലായി 1200 ഓളം കലാകാരമാർ വിവിധ മൽസരങ്ങളിലായി പങ്കെടുക്കുമെന്ന് കലോൽസവ സംഘാടക സമിതി  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.നസീമ ,പി.കെ അനിൽകുമാർ, എം ദേവകി, ഹരിദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *