May 1, 2024

തൊഴിലാളികളുടെ ശോച്യാവസ്ഥ: എച്ച‌്എം.എല്ലിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം: സി കെ ശശീന്ദ്രൻ എം.എൽ.എ

0
കൽപ്പറ്റ:
തൊഴിലാളികൾ താമസിക്കുന്ന പാടികൾ അറ്റകുറ്റപണി നടത്താത്ത ഹാരിസൺ മലയാളം ലിമിറ്റഡിനെതിരെ(എച്ച‌്എംഎൽ)  നിയമനടപടികൾ ശക്തമാക്കണമെന്ന‌് സി കെ ശശീന്ദ്രൻ എംഎൽഎ പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു. ഇത‌്സംബന്ധിച്ച‌് തൊഴിൽവകുപ്പ‌് മന്ത്രിക്ക‌് കത്ത‌് നൽകും.   എച്ച‌്എൽഎല്ലിന്റെ പാടികളിൽ തൊഴിലാളികളുടെ ജീവിതം ദു:സഹമാണ‌്. വർഷങ്ങളായി പാടികൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.അരപ്പറ്റ എസ‌്റ്റേറ്റിലെ നെടുങ്കരണ ഡിവിഷനിൽ ജോലിക്കെത്തിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്ക‌് കോളറയടക്കം ബാധിച്ചു. കുട്ടികളടക്കം രോഗബാധിതരായി.  എച്ച‌്എംഎല്ലിന്റെ എല്ലാ എസ‌്റ്റേറ്റുകളിലേയും പാടികൾ തകർന്ന‌് കിടക്കുകയാണ‌്. ടോയ‌് ലറ്റുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ‌്. ഓവുചാലുകൾ ശുചിയാക്കാത്തതിനാൽ മാലിന്യം നിറഞ്ഞു. അധികൃതർ പലതവണ നോട്ടീസ‌് നൽകിയിട്ടും പാടികൾ നന്നാക്കാൻ മാനേജ‌്മെന്റ‌് തയ്യാറായില്ല. ഇതിനെതിരെ പ്ലാന്റേഷൻ വകുപ്പ‌് കമ്പനിക്കെതിരെ കേടതിയിൽ ഹർജി നൽകിയിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുണം. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തനായി ഇടപെടൽ നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *