May 17, 2024

ജനപ്രതിനിധികളില്‍ വേറിട്ട മാതൃകയായി പി. ഇ്‌സ്മായില്‍: വായനയുടെ വസന്തം വിരിയിച്ച് അക്ഷര നിറവ് മത്സരം

0
Kaniyambetta.jpg

കണിയാമ്പറ്റ: വിദ്യാര്‍ത്ഥികള്‍ക്കള്‍ക്കിടയില്‍ വായന ശീലം വളര്‍ത്തുന്നതിനായി കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പറും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി. ഇസമായില്‍ സ്‌കൂളിലെ അക്ഷരവേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച അക്ഷര നിറവ് മത്സരം ശ്രദ്ധേയമായി. ലോകപ്രശസ്തങ്ങളായ അന്‍പത്തിയൊന്ന് പുസ്തകങ്ങളെ കുറിച്ചുള്ള അറിവുകള്‍ പകരാന്‍ മത്സരത്തിലൂടെ സാധിച്ചു. ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു മത്സരാര്‍ത്ഥികള്‍. പതിവ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രശസ്തരായ സാഹിത്യകാരന്മാരുടെ മറ്റ് മേഖലകളിലെ സംഭാവനകളെക്കുറിച്ചും രാഷ്ട്രീയനേതാക്കളുടെ സാഹിത്യസൃഷ്ടികളെക്കുറിച്ചുമുള്ള അറിവുകളുമടക്കം 51 ചോദ്യങ്ങളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. മത്സരത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം വി.മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനം (ജിഎച്ച്എസ്എസ് മീനങ്ങാടി), ജോസല്‍ ജോര്‍ജ് (രണ്ടാം സ്ഥാനം. സെന്റ് തോമസ് നടവയല്‍) അക്ഷയ മുരളീധരന്‍ മൂന്നാം സ്ഥാനം (സര്‍വോദയ ഏച്ചോം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഋത്വിക് എസ്.ബിജു.(എസ്.കെ.എം.ജെ.കല്‍പ്പറ്റ) രണ്ടാം സ്ഥാനം ആഗസ്റ്റിന്‍ ഗര്‍വാസീസ്.എസ്.ജെ.എസ് കല്ലോടി) ആന്‍സ് മരിയ റോയി.(സെന്റ് കാതറിന്‍സ് പയ്യമ്പള്ളി) എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനമായി പുസ്തക കിറ്റുകള്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് വിതരണം ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്താന്‍ നിമിത്തമായത് പരന്ന വായനയുടെ ഗുണമാണെന്ന് സബ് കലക്ടര്‍ അഭിപ്രായപ്പെട്ടു. പരീക്ഷയില്‍ വിജയിച്ചപ്പോള്‍ രക്ഷിതാക്കള്‍ സമ്മാനമായി നല്‍കിയ പതിനായിരം രൂപയ്ക്കും പുസ്തകങ്ങളാണ് വാങ്ങിയെതെന്ന അദ്ധേഹത്തിന്റെ  വാക്കുകള്‍ക്ക്  സദസ്സില്‍ നിറഞ്ഞ കയ്യടിയായിരുന്നു. ചടങ്ങില്‍ അക്ഷരനിറവിന്റെ സൂത്രധാരന്‍ ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ പി.ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡവലപപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ പി.സി മജീദ് വായന സന്ദേശം നല്‍കി. ഷിവി കൃഷ്ണന്‍.ജോഷി കെ ജോസഫ്.ഇബ്രാഹീം കുടുക്കന്‍. പെരിങ്ങോളന്‍ സലീം. ഫസല്‍.സി. എച്ച്.സംസാരിച്ചു.വിനോദ് പുല്ലഞ്ചേരി സ്വാഗതവും ഷാജി പുല്‍പ്പള്ളി നന്ദിയും പറഞ്ഞു. മത്സരത്തിനെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പതിനയ്യായിരത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *