May 17, 2024

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
Yoga Day Kv Kalpetta.jpg

????????????????????????????????????


അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ജില്ലാതല പരിപാടികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. അന്തരീക്ഷ പരിപാലനം യോഗയിലൂടെ  എന്നതായിരുന്നു ഈ വര്‍ഷത്തെ യോഗദിനത്തിന്റെ സന്ദേശം. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ. ഇ.എ സോണിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. അജി വില്‍ബര്‍,പാതിരിച്ചാല്‍ ഗവ. ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ.വി സുഷ, എഎംഐ സെക്രട്ടറി ഡോ. അമല്‍ വി ജോസ്, സീനിയര്‍ സൂപ്രണ്ട് രജനി.സി, ഡോ. സുനില്‍ കുമാര്‍ (ഹോമിയോ), ഡോ. രാഗേഷ്  ഇ.ആര്‍ (സിദ്ധ), ബിജോയ് കുമാര്‍ തരിപ്പ, എം.വി ബാലകൃഷ്ണന്‍, ഷൈനി, അഭിലാഷ്,  മനോജ് , യോഗദിനാഘോഷ പരിപാടികളുടെ ജില്ലാ കണ്‍വീനര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പ്രീത എന്നിവര്‍ സംസാരിച്ചു. യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍രാജിന്റെ നേതൃത്വത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് യോഗ പരിശീലനം നല്‍കി. 

    അന്താരാഷ്ട്ര യോഗാദിനം കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ യോഗാ പരിശീലനം നടത്തി. പ്രിന്‍സിപ്പാള്‍ ജി.ശശികുമാര്‍,കായികാധ്യാപകന്‍ കുമിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജി.ആര്‍.സിയുടെ ഭാഗമായി നെന്മേനിയില്‍ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. നെന്മേനി സിഡിഎസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.സി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അധ്യക്ഷത വഹിച്ചു. ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ റീനി, സിഡിഎസ് മെംബര്‍ സെക്രട്ടറി അനീഷ് പോള്‍, സ്‌നേഹിത സ്റ്റാഫ് സിമി, ജി.ആര്‍.സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ പരിശീലകന്‍ സുദര്‍ശനന്‍ ക്ലാസെടുത്തു. 
   മൂപ്പൈനാട് സി.ഡി.എസ്സിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മൂപ്പൈനാട് ജി.ആര്‍.സിയില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രബിത, യാഹ്യാഖാന്‍ തലക്കല്‍, എഡിഎംസി മുരളി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ സമദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍, വാര്‍ഡ് മെംബര്‍മാരായ എ.കെ. റഫീഖ്, ജോളി സ്‌കറിയ, പി. ഹരിഹരന്‍, യശോദ എന്നിവര്‍ സംസാരിച്ചു. ഡോ. ഹരിശങ്കര്‍, ഡോക്ടര്‍ പ്രേം ഷെറിന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ സെയ്തലവി സ്വാഗതവും സി.ഡി.എസ്സ് വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ ശശികുമാര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *