May 7, 2024

നിയമനമില്ല: മതിയായ വേതനമില്ല: സ്പെഷൽ അധ്യാപകർ പെരുവഴിയിൽ

0
നിയമനമില്ല: മതിയായ വേതനമില്ല: സ്പെഷൽ അധ്യാപകർ പെരുവഴിയിൽ.
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ   സംസ്ഥാന സർക്കാർ എസ്.എസ്.എ. മുഖേന നിയമനം നടത്തേണ്ട സ്പെഷൽ അധ്യാപകരുടെ കാര്യം പെരുവഴിയിലായി.  അധ്യായനം ആരംഭിച്ച്  ഒരു മാസം പിന്നിട്ടിട്ടും    ഇവർക്ക് നിയമനമില്ല.  
      നീണ്ട നാളത്തെ മുറവിളികൾക്ക് ശേഷം  2016-ലാണ്  ഡ്രോയിംഗ്‌ ഉൾപ്പടെ ഉള്ള വിഷയങ്ങളിൽ  സ്പെഷൽ അധ്യാപകരെ  നിയമിച്ചത്. എസ്.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര വിഹിതവും  സംസ്ഥാന വിഹിതവും ചേർത്താണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. ആദ്യ ഘട്ടത്തിൽ 2516 സ്പെഷൽ  അധ്യാപകരെ സംസ്ഥാനത്തെ  വിവിധ ജില്ലകളിൽ നിയമിച്ചു. ഇവർക്ക് 26200  രൂപ പ്രതിമാസ ശമ്പളം നൽകി.  കേന്ദ്ര വിഹിതം കുറഞ്ഞു എന്ന കാരണത്താൽ കഴിഞ്ഞ വർഷം ഇത് 14000 രൂപയായി കുറച്ചു. ഇത്തവണ ഇതുവരെ നിയമനം നടത്തിയിട്ടില്ല. കേന്ദ്ര വിഹിതം    കൂട്ടിയിട്ടും  ഇപ്പോൾ 7000 രൂപ മാത്രമെ ശമ്പളം നൽകൂവെന്നാണ്  സർക്കാർ നിലപാട്. തന്നെയുമല്ല ഇതുവരെ ആർക്കും  നിയമനവും നൽകിയിട്ടില്ല.  പാർട്ട് ടൈം വ്യവസ്ഥയിൽ ജോലി നൽകി ഫുൾ ടൈം കാരെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നതായും അധ്യാപകർ പറയുന്നു. 
     സ്പെഷൽ അധ്യാപകർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ ടീച്ചേഴ്സ് അസോസിയേഷൻ  സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇവരിൽ പലരും 50 വയസ്സിനോടടുത്ത്  പ്രായമായവരാണ്. അതിനാൽ ഈ ജോലി പ്രതീക്ഷിച്ചു നിൽക്കുന്നതിനാൽ  മറ്റ് ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയാണ്.  എത്രയും വേഗം നിയമനം നടപ്പാക്കണമെന്നും  പഴയ പടി ശമ്പളം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടി ഉണ്ടായില്ലങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *