May 5, 2024

പ്രളയ ദുരന്ത മേഖലകളിലെ പഠനങ്ങള്‍ക്കായി ജിയോ ടാഗ് മാപ്പ്

0
Geo Tag Map.jpg


പ്രളയദുരന്ത മേഖലകളില്‍ മുന്നോട്ടുള്ള പഠനങ്ങള്‍ക്ക് ഉപകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടേയും നിര്‍ദേശപ്രകാരം 'ജിയോ ടാഗ് മാപ്പ്' തയ്യാറാക്കി ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയം. പ്രളയം സംഭവിച്ച മേഖലകളില്‍ ഭാവിയിലുളള മുന്‍കരുതലുകള്‍ക്കും പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന രേഖയായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി മാപ്പ് തയ്യാറാക്കിയത്. സംസ്ഥാത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രവര്‍ത്തനം. പ്രളയം സംഭവിച്ച സ്ഥലങ്ങളിലെ ഉയര്‍ന്ന ജലനിരപ്പിന്റെ വിവരങ്ങള്‍, ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളില്‍ അതിന്റെ വ്യാപ്തിക്കനുസരിച്ചുള്ള വിവരങ്ങള്‍, പ്രളയ, ഉരുള്‍പൊട്ടല്‍ മേഖലകളിലെ കെട്ടിടങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍, ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെകറ്റ് എന്നിവയുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളിലായി ഇരുന്നൂറോളം പേര്‍ 20 ദിവസം സര്‍വേ നടത്തിയാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *