May 18, 2024

ആർ.സി.ഇ.പി. കരാർ റദ്ദാക്കണം.: കേരളപ്പിറവി ദിനത്തിൽ ബത്തേരിയിൽ കർഷകറാലി

0
Img 20191028 Wa0163.jpg

കൽപ്പറ്റ: : കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന  ആർ.സി.ഇ.പി. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന്  സ്വതന്ത്ര കർഷകസംഘടനാ നേതാക്കൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . കർഷക മുന്നണി, കിസാൻ മിത്ര, കിസാൻ മഹാസംഘ് തുടങ്ങിയ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ബത്തേരിയിൽ കർഷക റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു. .കിസാൻ മഹാ സംഘ് ,

കിസാൻ മിത്ര,   കാർഷിക പുരോഗമന സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ  35-ലധികം സംഘടനകൾ ചേർന്നാണ് കർഷക പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. 

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  കോട്ടക്കുന്ന് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം  രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കക്കാജി ഉദ്ഘാടനം ചെയ്യും. നിരവധി ദേശീയ കർഷക നേതാക്കൾ സംബന്ധിക്കും. കാർഷിക പുരോഗമന സമിതി 

സംസ്ഥാന ചെയർമാൻ പി.എം. ജോയ് ,ബിനോയ് തോമസ്, ഡോ.പി. ലക്ഷ്മണൻ, ജോയി കണ്ണഞ്ചിറ,  കണ്ണിവെട്ടം കേശവൻ ചെട്ടി, മനോജ് ചെറിയാൻ, വി.എം. വർഗീസ് , തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *