May 17, 2024

അത്യാസന്ന ഘട്ടങ്ങളിലെ ചികിത്സകൾക്ക് പൂർണ്ണ സജ്ജമെന്ന് ഡി.എം വിംസ് അധികൃതർ

0
Img 20191129 Wa0162.jpg
കൽപ്പറ്റ:
ഹൃദയാഘാതം, വിഷബാധ തുടങ്ങിയവ മൂലമുണ്ടാകുന്ന ജീവനാശം ഒരു പരിധി വരെ കുറയ്ക്കാൻ ഇക്കഴിഞ്ഞ കാ
ലയളവുകളിൽ   ആശുപത്രിക്ക് കഴിഞ്ഞെന്ന് ഡി.എം വിംസ് മെഡിക്കൽ കോളജ് അധികൃതർ പത്ര സമ്മേളനത്തിൽ 
പറഞ്ഞു. ഇൻറർവെൻഷണൽ കാർഡിയോളജി അടക്കമുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലയിൽ 
അന്യമായ കാലഘട്ടത്തിലാണ് കാർഡിയോളജി, ന്യൂറോ സർജറി, യൂറോളജി നെ(ഫാളജി, ഗ്യാസ്ടാ എൻടാളം
പ്ലാസ്റ്റിക് സർജറി, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ആസ്റ്റർ വയനാട് 
സ്പെഷ്യാലിറ്റി ആശുപതി നിലവിൽ വന്നത്. മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ സേവനങ്ങൾക്കായി
വയനാട്ടുകാർ മറ്റ് ജില്ലകളെ ആശ്രയിക്കുന്നതും കുറഞ്ഞിട്ടുണ്ട്.
അത്യാസന്ന ഘട്ടങ്ങളിലെ ചികിത്സകൾക്കായി അവശ്യം വേണ്ട ആധുനിക സജീകരണങ്ങൾ   അടങ്ങിയ എട്ടു ഓപ്പ
റേ
ഷൻ തിയേറ്ററുകൾ അടങ്ങിയ സമ്പൂർണ തിയേറ്റർ കോംപ്ലക്സ് ശസ്ത്രക്രിയക്ക് ശേഷം പാർപ്പിക്കേണ്ട് പൂർണ
സാജമായ, പ്രവർത്തനപരിചയമുള്ള ജീവനക്കാർ അടങ്ങിയ സർജിക്കൽ ഐസിയു, ന്യൂറോ ഐസിയു, കാർഡി
യാക് ഐസിയു, കൂടാതെ മെഡിക്കൽ ഐസിയു, കുട്ടികൾക്കുള്ള പ്രത്യേക ഐസിയു. നവജാത ശി
ശുക്കൾക്കുള്ള ഐസിയു, കുട്ടികൾക്ക് മാത്ര മുള്ള മൂന്ന് പീഡിയാട്രിക് വെൻറിലേറ്ററുകൾ, കുട്ടികൾക്കും മുതി
ർന്നവർക്കും ഉപയോഗിക്കാവുന്ന 9 വെൻറിലേറ്റർകൾ, നവജാത ശിശുക്കൾക്കുള്ള വെന്റിലേറ്ററുകൾ, ശ
സനത്തിനു സഹായിക്കുന്ന ബൈപാപ്പുകൾ, എന്നിവയും ഇവിടെ സജജമാണ് വിഷം തീണ്ടിയവർക്കുള്ള
ചികിത്സയിൽ ആൻറിവെനത്തിൻറെയും, വെൻറിലേറ്ററുകളുടെയും ലഭ്യതയും ഡയാലിസിസ് സേവനങ്ങൾ എന്നി
വയെല്ലാം ഇവിടെ നേരത്തെ സജ്ജമാണ്.
പാമ്പ് കടിയേറ്റവരെയോ / മറ്റ് വിഷം തീണ്ടിയവരെയോ യഥാസമയം ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ ജീവൻ
ദക്ഷിക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇപ്പോൾ ഡി.എം വിംസിൽ ലഭ്യമാണ്. ചില പാമ്പുകളുടെ വിഷം തീണ്ടി
യാൽ ശ്വാസതടസ്സം ഉണ്ടാവാറുണ്ട്, ഇതിനെ പ്രതിരോധിക്കാൻ വെന്റിലേറ്റർ സൗകര്യം നിർബന്ധമാണ്. രോഗി കുട്ടി
യാണെങ്കിൽ വേണ്ടത് പീഡിയാട്രിക് വെൻറിലേറ്റർ ആണ്. ജില്ലയിൽ പീഡിയാട്രിക് വെൻറിലേറ്ററുകൾ ലഭ്യമല്ല എന്ന്
ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഡിഎം വിംസിൽ പീഡിയാട്രിക്
വെന്റിലേറ്ററുകൾ 3 എണ്ണം ഉണ്ട്.
ജില്ലയ്ക്ക് അകത്തു നിന്നും അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ ഗുഡലൂർ, ഊട്ടി പ്രദേശങ്ങളിൽ നിന്നും നിരവധി
ആളുകൾ പാമ്പുകടിയേറ്റ് ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഏകദേശം
170തോളം ആളുകൾ കഠിന നെഞ്ചുവേദനയമായി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ
പാമ്പുകടിയേറ്റ് 6 പേരും വിഷം ഉള്ളിൽ ചെന്ന് 32 പേരും വാഹനാപകടങ്ങളിൽ കൂടുതൽ പരിക്കുപറ്റി 250 ഓളം
ആളുകളും ഈ വിഭാഗത്തിൽ ചികിത്സ തേടിയിട്ടുണ്ട്. മേൽ കണക്കുകളിൽ പറഞ്ഞ ആളുകളുടെ ജീവൻ
 രക്ഷിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടന്ന് ഇവർ പറഞ്ഞു.
അറിവില്ലായ്മയുടെ പേരിൽ ആർക്കും ഇനി ചികിത്സ നിഷേധിക്കപ്പെടരുതെന്നും അധികൃതർ വ്യക്തമാക്കി. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *